കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനിയില്‍ നൈറ്റ് ക്ലബ്ബില്‍ ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്, പിന്നില്‍

34 കാരനായ അക്രമിയെ പോലീസ് വധിച്ചു

Google Oneindia Malayalam News

ബെര്‍ലിന്‍: ജര്‍മനിയില്‍ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 34 കാരനായ അക്രമിയെ പോലീസ് സംഭവസ്ഥലത്തുവച്ചുതന്നെ വധിച്ചു. ദക്ഷിണ ജര്‍മനിയിലെ നൈറ്റ് ക്ലബ്ബിലാണ് ആക്രമണമുണ്ടായത്.

വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ അക്രമി ആശുപത്രിയില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കോന്‍സ്റ്റാന്‍സ് നെറ്റ് ക്ലബ്ബില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 4.30 നായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ക്ലബ്ബിലെത്തിയ സന്ദര്‍ശകര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

nightclub

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അക്രമിയുമായും വെടിവെയ്പുണ്ടായിരുന്നു. ഭീകരവാദ ബന്ധമുള്ളയാളാണ് അക്രമിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണമുണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ജര്‍മനിയിലെ ഹാംബര്‍ഗ്ഗില്‍, കത്തിക്കുത്തില്‍ പലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് നൈറ്റ് ക്ലബ്ബില്‍ വെടിവെയ്പുണ്ടാവുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. നേരത്തെ ജൂണ്‍ 13 ന് മ്യൂണിച്ചിലെ കമ്യൂട്ടര്‍ റെയില്‍ സ്റ്റേഷന് സമീപത്തുണ്ടായ ആക്രമണത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

English summary
At least one person was killed and four others were wounded after a gunman shot up a German nightclub on Sunday, according to an AFP report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X