താന്‍ യേശുവാണെന്ന് പറഞ്ഞ് ഒരാള്‍ അമ്മാവനെ കൊലപെടുത്തി
ലണ്ടന്‍: മതഭ്രാന്തന്മാര് അക്രമിയാകുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. 'അല്ലാഹു അക്ബര്‍' എന്നു വിളിച്ച് പറഞ്ഞു ഒരാള്‍ കാര്‍ ജനങ്ങള്‍ക്കുമേല്‍ ഇടിച്ചു കയറ്റിയ വാര്‍ത്തയ്ക്ക് പിന്നാലെ ഇതാ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. യേശുവാണ് ഞാനെന്ന് പറഞ്ഞു കൊണ്ടാണ് ഒരാള്‍ സ്വന്തം അമ്മാവനെ കൊലപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിയെട്ടുക്കാരനായ ഒരു യുവാവാണ് മതഭ്രാന്തിന്റെ പേരില്‍ 79 കാരനായ ഇബ്രാഹിം ഹാജിയെ വകവരുത്തിയത്.
ഭൂമിയില്‍ നിന്ന് തിന്മകള് തുടച്ചു നീക്കാന്‍ പുനര്‍ജനിച്ച യേശുവാണ് താനെന്ന് വിശ്വസിച്ചിരിക്കുന്നത് അഹ്മദ് ഹുസൈന് എന്ന ലണ്ടന്‍ സ്വദേശിയാണ്. ലണ്ടനിലെ വെസ്റ്റ് ഡ്രയ്ട്ടണിലെ ഒരു വീട്ടിലാണ് ക്രൂരമായ ആക്രമണം നടന്നിരിക്കുന്നത്. ദൈവമാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ ഹാജിയെ കൊലപ്പെടുത്തിയത്.

മനോരോഗിയാണെന്ന് പറഞ്ഞ് ചികിത്സയിലായിരുന്ന ഇയാള്‍ക്ക് രോഗമുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഒരു മനോരോഗി അല്ലാഹു അക്ബര്‍ മുഴക്കി ഫ്രാന്‍സിലെ ഡിജോണ്‍ നഗരത്തിലെ ജനങ്ങള്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റിയിരുന്നു. പതിനൊന്നു പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. മനോരോഗിയായി ചികിത്സയില്‍ കഴിയുന്ന അയാള്‍ പല കേസിലും മുന്‍പ് പ്രതിയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്.
ഈ ആക്രമത്തിനു പിന്നാലെയാണ് ലണ്ടനില്‍ മതഭ്രാന്തിന്റെ പേരില്‍ അക്രമം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറേ ആഴ്ചകളായി ഹുസൈനിന്റെ മാനസിക നില തകരാറില്‍ ആണെന്നും താന്‍ ദൈവമാണെന്നും ലോകത്തെ രക്ഷിക്കാന്‍ എത്തിയ യേശുവാണെന്നും വിളിച്ചു പറയാറുണ്ടായിരുന്നു എന്നും ഹുസൈന്റെ അമ്മ പറയുന്നു. എന്നും മതപരമായ ടെലിവിഷന്‍ പരിപാടികളാണ് ഹുസൈന് കണ്ടിരുന്നതെന്നും അമ്മ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
മകനെ നോക്കാന്‍ വിളിച്ചു വരുത്തിയതായിരുന്നു അമ്മാവനെ. എന്നാല്‍ പിന്നീട് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇബ്രാഹിം ഹാജിയെ ആയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഹുസൈനെതിരെ കോടതി കൊലക്കുറ്റം ചുമത്തുകയും തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications