വിവാഹം കഴിഞ്ഞതിന്‍റെ തൊട്ടടുത്ത നിമിഷം വരനെ അടുത്ത ബന്ധു കുത്തിക്കൊന്നു, കാരണം?
ജിദ്ദ: വിവാഹദിനം അറബിയെ കുത്തിക്കൊന്നു. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. 40കാരനായ അറബിയാണ് വിവാഹദിനം അടുത്ത ബന്ധവിന്റെ കുത്തേറ്റ് മരിച്ചത്. അറബിയുടെ കസിനാണ് കൊലയാളി. സംഭവം നടന്നത് ഇങ്ങനെ.
വിവാഹം നടന്ന ഹാളിലേയ്ക്ക് അതിഥികളുടെ കൂട്ടത്തില്‍ അറബിയുടെ അടുത്ത ബന്ധുവായ യുവാവും ഉണ്ടായിരുന്നു. അതിഥികള്‍ വരനെ ആശംസിയ്ക്കുന്നതിനായി വേദിയ്ക്ക് മുന്‍വശത്തേയ്ക്ക് എത്തിക്കൊണ്ടിരുന്നു. പലരും സമ്മാനങ്ങളും നല്‍കി.
ബന്ധുവായ യുവാവും അറബിയ്ക്ക് അരികിലെത്തി ആശംസ നേരാന്‍ എന്ന വ്യാജേന പോക്കറ്റില്‍ നിന്നും കത്തിയെടുത്ത് കുത്തി. അറബിയുടെ നെഞ്ചിലേയ്ക്കാണ് യുവാവ് കത്തികൊണ്ട് കുത്തിയത്. കുത്തേറ്റ അറബി നിലത്തേയ്ക്ക് വീണു. കൊലയാളി യുവാവ് സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമം നടത്തി.

എന്നാല്‍ വിവാഹത്തിനെത്തിയ അതിഥികളെല്ലാം ചേര്‍ന്ന് യുവാവിനെ പിടികൂടി. അറബിയുടെ മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിയ്ക്കുകയും ചെയ്തു. കൊലപാതകത്തിന് യുവാവിനെ പ്രേരിപ്പിച്ച കാരണം എന്താണെന്ന് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications