അച്ഛന്‍റെ സ്നേഹം അനിയന് കിട്ടുന്നതില്‍ അസൂയ, യുവാവ് അച്ഛനെ കൊന്നു, മരണം ഉറപ്പാക്കാന്‍ തലയറുത്തു
കെയ്‌റോ: തന്റെ സഹോദരനോടാണ് അച്ഛന് കൂടുതല്‍ സ്‌നേഹമെന്ന് കരുതി അസൂയമൂത്ത യുവാവ് അതിക്രൂരമായ കൊലപാതകം നടത്തി. സ്വന്തം അച്ഛനെ തന്നെയാണ് യുവാവ് കൊലക്കത്തിയ്ക്ക് ഇരയാക്കിയത്. അച്ഛന്റെ സ്‌നേഹക്കൂടുതല്‍ അനുഭവിയ്ക്കാന്‍ തനിയ്ക്ക് ഭാഗ്യമില്ലെന്ന് കരുതിയ യുവാവിന് സഹോദരനോട് കടുത്ത ദേഷ്യവും വെറുപ്പുമായിരുന്നു.
തന്നോട് അച്ഛന് സ്‌നേഹമില്ലെന്ന് പറഞ്ഞ് നിരന്തരം കലഹിയ്ക്കുന്നതും യുവാവിന്റെ പതിവായിരുന്നു. പക്ഷേ അതെല്ലാം തന്നെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് വഴിതെളിയ്ക്കുമെന്ന് ആരും കരുതിയില്ല. സംഭവ ദിവസവും സഹോദരന്റെ കാര്യം പറഞ്ഞ് യുവാവ് അച്ഛനുമായി വഴക്കിട്ടു.

വഴക്കിനിടെ നിയന്ത്രണം വിട്ട യുവാവ് അടുക്കളയിലേയ്ക്ക് പോവുകയും കത്തിയുമായി തിരികെ എത്തുകയും ചെയ്തു. തലങ്ങും വിലങ്ങും അച്ഛനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പലതവണ തല തറയില്‍ ഇടിച്ചു. മരണം ഉറപ്പാക്കുന്നതിന് തല ഉടലില്‍ നിന്നും മുറിച്ച് മാറ്റുകയും ചെയ്തു.
സ്വന്തം അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് യുവാവ് പൊലീസിനെ അഭിമുഖീകരിച്ചത്. താന്‍ അച്ഛനെ കൊല്ലാന്‍ പലതവണ ശ്രമിച്ചെന്നും ആദ്യമായാണ് വിജയിച്ചതെന്നും പറഞ്ഞ് യുവാവ് പൊട്ടിച്ചിരിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications