കാമുകിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വളര്‍ത്തു മൃഗത്തെ കൊന്ന് കറിവച്ചു
കാലിഫോര്‍ണിയ: കാമുകിയുമായി തെറ്റിപ്പിരിഞ്ഞാല്‍ പിന്നെ ചില കാമുകന്‍മാരുടെ ചിന്ത പകവീട്ടലിലേയ്ക്ക് തിരിയും. തന്റെ മുന്‍കാമുകി സന്തോഷത്തോടെ ജീവിയ്ക്കുകയോ അല്ലെങ്കിലവർ പുതിയ കാമുകനെ കണ്ടത്തുകയോ ചെയ്താല്‍ പിന്നെ നിരാശകാമുകന്റെ സ്‌നേഹം പകയായി മാറും. ഇത്തരത്തില്‍ പൂര്‍വ കാമുകിയോട് പകമൂത്ത ഒരു അമേരിയ്ക്കന്‍ യുവാവ് ചെയ്തതെന്താണെന്നോ കാമുകി അരുമയായി വളര്‍ത്തിയ മുയലിന് കൊന്ന് കറിവച്ചു.
വളര്‍ത്തു മൃഗത്തെ കൊല്ലുന്നതും കറി വയ്ക്കുന്നതുമാണോ പകവീട്ടല്‍ എന്ന ചിന്തിയ്ക്കാന്‍ വരട്ടെ. നമ്മുടെ നാട്ടിലെ പോലെയല്ല പല പാശ്ചാത്യ രാജ്യങ്ങളിലും സ്വന്തം കുട്ടികളെക്കാലും മുന്‍ഗണന വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കാറുണ്ട്. ഇത്തരത്തില്‍ തന്റെ പൂര്‍വ കാമുകി അരുമയായി പോറ്റിയ മുയലിനെയാണ് ഡിമിത്രി ഡിയാചെന്‍കൊ എന്ന യുവാവ് കൊന്നത്.

കൊന്ന് തിന്നാല്‍ മാത്രമൊന്നും കാമുകന്റെ കലിയടങ്ങില്ല, കാമുകിയുടെ കണ്ണുനീര്‍ കാണണം. അതിനായ് ജീവനോടെ തന്നെ മുയലിനെ കഷ്ണങ്ങളായി മുറിച്ച് കൊലപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ മുതല്‍ കറിവയ്ക്കുന്നത് വരെയുള്ള ദൃശ്യങ്ങള്‍ കാമുകിയ്ക്ക് അയച്ച് കൊടുക്കുകയും ചെയ്തു. മൃഗത്തിന് നേരെ ക്രൂരമായി പെരുമാറിയതിനും ആയുധം പ്രയോഗിച്ചതിനും കൊലപ്പെടുത്തിയതിനുമൊക്കെ വിചാരണ നേരിടുകയാണ് ഈ ലോസ് ഏഞ്ചല്‍സുകാരന്‍.
പരമാവധി നാല് വര്‍ഷം തടവും 90,000 ഡോളര്‍ പിഴയുമാകാം ഡിമിത്രിയ്ക്ക് ലഭിയ്ക്കുക. തന്റെ കാമുകിയേയും മുയലിനെ കൊന്ന അതേ രീതിയില്‍ കൊല്ലുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. കാമുകിയോടൊപ്പമായിരുന്നു ഡിമിത്രിയുടെ താമസം.












Click it and Unblock the Notifications