കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് വാശിപിടിച്ച കാമുകിയെ കാമുകന്‍ കൊന്നു

  • By Kishor
Google Oneindia Malayalam News

കെയ്‌റോ: വിവാഹത്തില്‍ നിന്നും പിന്മാറി എന്നാരോപിച്ച് കാമുകിയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന ആളുകളെ നമ്മള്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ ഇഷ്ടം പോലെ വാര്‍ത്തയായിട്ടും ഉണ്ട്. എന്നാല്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞതിന് കാമുകിയെ കൊല്ലുന്ന കാമുകനെ കണ്ടിട്ടുണ്ടോ. ഈജിപ്തിലാണ് ഈ സംഭവം നടന്നത്.

ഈജിപ്തുകാരനായ യുവാവാണ് കൂട്ടുകാരന്റെ സഹായത്തോടെ കാമുകിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കാമുകിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

murder

വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തത് കൊണ്ടാണ് കാമുകിയെ കൊലപ്പെടുത്താന്‍ താന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ കൂട്ടുകാരനായ യുവാവിന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം കിഴക്കന്‍ ഈജിപ്തിലെ ഒരു വെള്ളക്കെട്ടില്‍ പൊങ്ങിക്കിടക്കുകയായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിന് ശേഷം കാമുകിയുടെ മൊബൈല്‍ ഫോണ്‍ തങ്ങള്‍ മോഷ്ടിച്ച കാര്യവും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

English summary
Man kills girlfriend for demanding marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X