Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് : കുഞ്ഞിനെ ആക്രമിച്ച ശേഷം 30കാരന്‍ നടുറോഡില്‍ സ്വയം കുത്തി മരിച്ചു

ദുബായ്: സ്വന്തം കുഞ്ഞിനെ മാരകാമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആഫ്രിയ്ക്കന്‍ യുവാവ് ദുബായ് റോഡില്‍ സ്വയം കുത്തി മരിച്ചു . മാനസികരോഗിയായ യുവാവാണ് സ്വയം കുത്തി മരിച്ചത് .

കുഞ്ഞിന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു 30 കാരനായ യുവാവ്. തടയാനെത്തിയ അയല്‍ക്കാരനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് വീട് വിട്ട് പുറത്തേയ്‌ക്കോടി. അയല്‍ക്കാരന്‍ പിന്നാലെയോടി .

Crime

ഒാട്ടത്തിനൊടുവില്‍ ദുബായിലെ ഒരു റോഡില്‍ വച്ച് സ്വയം കുത്തി മരിയ്ക്കുകയായിരുന്നു യുവാവ് . മുതുകില്‍ നിന്നും മറ്റും ആഴത്തില്‍ കുത്തുകയായിരുന്നു ഇയാള്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി ജനറല്‍ ഖലീല്‍ അല്‍ മന്‍സൂരിയാണ് ഇക്കാര്യം പറഞ്ഞത് . കുട്ടിയുടെ പരിക്ക് ഗുരുതരമാണ് .

എന്നാല്‍ അയല്‍ക്കാരന്റെ പരിക്ക് ഗുരുതരമല്ല. യുവാവിന്റെ ഭാര്യയാണ് അയാള്‍ മാനസിക രോഗിയാണെന്ന കാര്യം പറഞ്ഞത് . നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതിയും കുഞ്ഞും. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവില്‍ മാനസിക രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+