Get Updates
Get notified of breaking news, exclusive insights, and must-see stories!

5 മക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

മിസിസിപ്പി: ഒന്നുമുതല്‍ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളെ കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് കാലിഫോര്‍ണിയായിലെ തിമോത്തി റേ ജോണ്‍സ് (32) എന്നയാളാണ് അറസ്റ്റിലായത്. ഭാര്യയോടുള്ള വിദ്വേഷം മൂലമാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. സ്വര്‍ചേര്‍ച്ചയില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ അകന്നു കഴിയുകയായിരുന്നു.

കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടക്കവെയാണ് ജോണ്‍സ് അറസ്റ്റിലാകുന്നത്. പോലീസ് പിടിയിലാകുമ്പോള്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചശേഷം വാഹനമോടിക്കുകയായിരുന്നു. ഇയാളുടെ വാഹനത്തില്‍ ഹൈഡ്രോക്ലോറിക് ആസിഡ്, രക്തം, മനുഷ്യ വിസര്‍ജ്യം തുടങ്ങിയവെ കണ്ടെത്തിയതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

arrest

മക്കളെ കൊല ചെയ്തതിനുശേഷം പ്ലാസ്റ്റിക് ബാഗുകളിലാക്കി അലബാമ ഹൈവേയ്ക്കു സമീപം കുഴിച്ചുമൂടുകയായിരുന്നു ക്രൂരനായ പിതാവ് പോലീസിനോട് വെളിപ്പെടുത്തി. മക്കളെ കുഴിച്ചുമൂടിയ സ്ഥലം പോലീസിന് ഇയാള്‍ കാട്ടിക്കൊടുക്കുകയും ചെയ്തു. കുട്ടികളെ എങ്ങിനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പുറത്തുവിട്ടില്ല.

സപ്തംബര്‍ മൂന്നു മുതലാണ് കുട്ടികളെ കാണാതായത്. കുട്ടികളുമായി മറ്റൊരിടത്തേക്ക് പോവുകയായിരുന്നെന്നാണ് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞിരുന്നത്. കൊലപാതകത്തില്‍ പ്രതിയെ സഹായിക്കാന്‍ മറ്റാരോ ഉണ്ടായതായി പോലീസ് സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിലൂടെ രണ്ട് ദിവസത്തിനകം സത്യം പുറത്തുവരുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+