കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ സ്വന്തമാക്കാന്‍ ഉറ്റചങ്ങാതിയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ, കാമുകിക്ക് ജയില്‍

  • By Desk
Google Oneindia Malayalam News

ദുബൈ: കാമുകിയെ സ്വന്തമാക്കാന്‍ അവളുടെ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 32കാരനായ കോംറോസ് ദ്വീപ് സ്വദേശിയെ ദുബൈ കോടതി വധശിക്ഷയ്ക്കു വിധിച്ചു. കാമുകിയായ ഭാര്യയെ 15 വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. ഉറ്റസുഹൃത്ത് കൂടിയായ സ്വന്തം നാട്ടുകാരനെ കാറില്‍കയറ്റിക്കൊണ്ടു പോയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചും ശരീരത്തിന് മുകളിലൂടെ കാറ് കയറ്റിയിറക്കിയും കൊന്ന ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. 2016 ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം.

സൗദി ടെലിവിഷന്‍ ശൃംഖലയില്‍ നിന്ന് തുര്‍ക്കി സീരിയലുകള്‍ ഔട്ട്സൗദി ടെലിവിഷന്‍ ശൃംഖലയില്‍ നിന്ന് തുര്‍ക്കി സീരിയലുകള്‍ ഔട്ട്

നാലുവര്‍ഷമായി വിവാഹിതരായ കോംറോസ് ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ സുഹൃത്തുമായി പ്രേമത്തിലായ ഭാര്യ രണ്ടുവര്‍ഷമായി ഇയാളുമായി അവിഹിത ബന്ധം തുടര്‍ന്നുവരികയായിരുന്നു. സംഭവമുണ്ടായ അന്നു രാത്രി ഭര്‍ത്താവുമായി അനാവശ്യമായി വഴക്കുണ്ടാക്കിയ യുവതി മധ്യസ്ഥനായി കാമുകനെ ഭര്‍ത്താവിന്റെ സുഹൃത്ത് കൂടിയായ വിളിച്ചുവരുത്തി. വീട്ടിലെത്തിയ കാമുകന്‍ സംസാരിക്കാനെന്നു പറഞ്ഞ് ഭര്‍ത്താവിനെയും കൂട്ടി പുറത്തിറങ്ങുകയും തന്ത്രപരമായി കാറില്‍ കയറ്റിയ ശേഷം കൈകാലുകള്‍ ബന്ധിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തല കാറിന്റെ ഡോറിലിടിച്ചും വലിയ കല്ലുകൊണ്ട് തലക്കടിച്ചും കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ കാറില്‍ നിന്ന് പുറത്തേക്കിറക്കി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി മരിച്ചുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഇയാള്‍ ചെയ്തത്. തുടര്‍ന്ന് മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു.

murder

കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും വിവരങ്ങള്‍ കാമുകിയുമായി ഇയാള്‍ പങ്കുവച്ചിരുന്നു. മകനെ കാണാതിരുന്നതിനെ തുടര്‍ന്ന് 86കാരനായ പിതാവാണ് വിവരം പോലിസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അല്‍ ഖുസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കത്തിക്കരിഞ്ഞ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കാണാതായ യുവാവിന്റെതാണ് മൃതദേഹമെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയെയും സുഹൃത്തിനെയും പോലിസ് ചോദ്യം ചെയ്തപ്പോഴാണ് മനസ്സാക്ഷിയെ നടുക്കുന്ന കൊലപാതകക്കഥയുടെ ചുരുളഴിഞ്ഞത്. കേസ് പരിഗണിച്ച ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി 23കാരനായ യുവാവിനെ വധശിക്ഷയ്ക്കും 22കാരിയായ ഭാര്യയെ 15 കൊല്ലം തടവിനും വിധിക്കുകയായിരുന്നു.

സൗദിയില്‍ ടൂറിസ്റ്റുകള്‍ക്ക് വഴികാട്ടാന്‍ ഇനി സ്വദേശി വനിതകളുംസൗദിയില്‍ ടൂറിസ്റ്റുകള്‍ക്ക് വഴികാട്ടാന്‍ ഇനി സ്വദേശി വനിതകളും

ഖത്തറിനെ പിന്തുണച്ചതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ മാറ്റാന്‍ യുഎഇ സമ്മര്‍ദ്ദം ചെലുത്തിഖത്തറിനെ പിന്തുണച്ചതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ മാറ്റാന്‍ യുഎഇ സമ്മര്‍ദ്ദം ചെലുത്തി

English summary
Best friend sentenced to death for killing man in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X