കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആള്‍ രണ്ടാം ദിവസം അമ്മയെ കൊന്നു, എന്തിന്?

  • By ജാനകി
Google Oneindia Malayalam News

അറ്റ്‌ലാന്റിക് സിറ്റി: 30 വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മധ്യവയസ്‌ക്കന്‍ അമ്മയെ കൊന്ന് വീണ്ടും ജയിലിലായി. ശിക്ഷ കഴിഞ്ഞിറങ്ങിയതിന്റെ രണ്ടാം ദിവസമാണ് സ്റ്റീവന്‍ പ്രാറ്റ് എന്നയാള്‍ അമ്മയെ കൊന്നത്. കേസില്‍ വീണ്ടും ദീര്‍ഘനാള്‍ ശിക്ഷിയ്ക്കപ്പെടുമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കുറഞ്ഞത് 25 വര്‍ഷമെങ്കിലും കഴിഞ്ഞേ ഇയാള്‍ക്ക് പരോള്‍ ലഭിയ്ക്കുകയുള്ളൂ.

1984 ല്‍ തന്റെ അയല്‍ക്കാരനെ വെടിവച്ച് കൊന്നാണ് പ്രാറ്റ് ജയിലിലാകുന്നത്. അന്ന് അയാള്‍ക്ക് 15 വയസ് മാത്രമായിരുന്നു പ്രായം. ജയില്‍ മോചിതനാകുമ്പോള്‍ അമ്പതിനോട് അടുത്തു പ്രായം.

കൊന്നു

കൊന്നു

അമ്മയായ ഗെന്‍ഡോള്‍യോന്‍ പ്രാറ്റിനെ ശ്വാസം മുട്ടിച്ചും തലയ്ക്കടിച്ചുമാണ് പ്രാറ്റ് കൊന്നത്.

കണ്ണീരോടെ

കണ്ണീരോടെ

തന്നെ വിചാരണ ചെയ്യേണ്ടെന്നും താനാണ് അമ്മയെ കൊന്നതെന്നും ഇനി ശിക്ഷ വിധിയ്ക്കുക മാത്രം ചെയ്താല്‍ മതിയെന്നും പ്രാറ്റ് കണ്ണീരോടെ കോടതിയില്‍ പറഞ്ഞു

അയല്‍ക്കാരന്‍

അയല്‍ക്കാരന്‍

തൊട്ടടുത്ത അപ്പാര്‍ട്ടമെന്റില്‍ താമസിച്ചിരുന്ന മിഖായേല്‍ ആന്‍ഡേഴ്‌സണ്‍ എന്നയാളെയാണ് 15ാം വയസില്‍ പ്രാറ്റ് കൊന്നത്.

ബഹളം

ബഹളം

അപ്പാര്‍ട്ട്‌മെന്‌റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബഹളം വച്ചതിനെ ആന്‍ഡേഴ്‌സണ്‍ ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നായിരുന്നു കൊലപാതകം.

വെടിവച്ചു

വെടിവച്ചു

ആന്‍ഡേഴ്‌സണെ പ്രാറ്റ് വെടിവച്ചാണ് കൊന്നത്.

അച്ഛനാവാന്‍ ശ്രമിച്ചു

അച്ഛനാവാന്‍ ശ്രമിച്ചു

ആന്‍ഡേഴ്‌സണ്‍ തന്റെ അച്ഛനാവാന്‍ ശ്രമിച്ചതുകൊണ്ടാണ് കൊന്നതെന്നായിരുന്നു പ്രാറ്റ് അന്ന് കോടതിയില്‍ പറഞ്ഞത്.

English summary
A man pleaded guilty on Wednesday to killing his mother two days after he completed a 30-year prison sentence for killing a neighbor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X