മൂട്ട കടിച്ചതിന് അമ്മയെ തല്ലിക്കൊന്ന് 62കാരന്‍റെ പ്രതികാരം
മിന്നേപോളിസ്: മൂട്ടകടിയേറ്റതിന് മധ്യവയസ്‌ക്കന്‍ അമ്മയെ തലയ്ക്കടിച്ച് കൊന്നു. മിന്നേ പൊളിസിലാണ് 62കാരന്‍ 89കാരിയായ അമ്മയെ തലയ്ക്കടിച്ച് കൊന്നത്. മൂട്ടകളെ കാരണം തനിയ്ക്ക് വീട്ടില്‍ നിന്ന് തന്നെ പുറത്ത് പോകേണ്ടി വരുമെന്ന് കരുതിയാണ് ഇയാള്‍ അമ്മയെ കൊന്നത്. വീട് വൃത്തിയായി സൂക്ഷിയ്ക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് തനിയ്ക്ക് മൂട്ടകടിയേല്‍ക്കേണ്ടി വന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
മിഖായേല്‍ ഗല്ലാഖേര്‍ എന്നയാളാണ് അമ്മായായ പട്രീഷ്യ ആന്‍ ഗല്ലാഖേറിനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് ഇയാള്‍ മിന്നേപൊളിസിലുള്ള അമ്മയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. വീട് വൃത്തിയാക്കുന്നതില്‍ അമ്മയെ സഹായിക്കുന്നതിനായാണ് ഇയാള്‍ വീട്ടിലെത്തിയത്. ജോലികള്‍ തീര്‍ത്തശേഷം കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നു മിഖായേല്‍.

ഉറങ്ങുന്നതിനിടെ പലതവണ മിഖായേലിന് മൂട്ടകടിയേറ്റു. കലികയറിയ ഇയാള്‍ വലിയൊരു പ്രതിമയെടുത്ത് അമ്മയുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതക കുറ്റം ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.












Click it and Unblock the Notifications