സൈനികനും കാമുകിയും ചേര്‍ന്ന് 2 വയസുകാരനെ കൊന്ന് കുഴിച്ച് മൂടി, കാരണം...
കൊളംബോ: വിമുക്ത സൈനികനും കാമുകിയും ചേര്‍ന്ന് രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനെ കൊന്നു. കാമുകിയ്ക്ക് ഭര്‍ത്താവില്‍ ജനിച്ച രണ്ട് വയസുകാരനെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. യുവതി സ്വന്തം വീട്ടിലായിരുന്നു താമസം.
സൈനികന്‍ ഈ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഒരു ദിവസം യുവതിയുടെ ആണ്‍കുഞ്ഞിന് നല്‍കാന്‍ കളിപ്പാട്ടവുമായാണ് ഇയാള്‍ എത്തിയത്. കുറച്ച് സമയത്തിനുള്ളില്‍ കുട്ടി കളിപ്പാട്ടം സൈനികന് തിരിച്ച് നല്‍കി. എന്നാല്‍ കളിപ്പാട്ടത്തിന്റെ ഒരു ഭാഗം കൈയ്യില്‍ തട്ടുകയും സൈനികന്റെ കൈ മുറിയുകയും ചെയ്തു.

കൈ മുറിഞ്ഞതില്‍ കോപാകുലനായ സൈനികന്‍ ചൂലെടുത്ത് കുട്ടിയെ തല്ലിക്കൊന്നു. തുടര്‍ന്ന് സൈനികനും കാമുകിയും ചേര്‍ന്ന് കുട്ടിയുടെ മൃതദേഹം മറവ് ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം യുവതി ഭര്‍തൃഗൃഹത്തിലേയ്ക്ക് മടങ്ങി. കുട്ടിയ്ക്ക് ്‌സുഖമായിരുന്നുവെന്നും മരിച്ചുവെന്നും ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ യുവതിയുടെ കള്ളക്കഥ വിശ്വസിയ്ക്കാന്‍ യുവാവ് തയ്യാറിയില്ല. ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പിടിയിലായി.












Click it and Unblock the Notifications