Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളെ കൊന്ന്, മരണപ്പിടച്ചില്‍ പകര്‍ത്തി യുവാവ് കാമുകിയ്ക്ക് അയച്ചു

ഓസ്റ്റിന്‍: സ്വന്തം മക്കളെ ഫാനില്‍ കെട്ടിത്തൂക്കി കൊന്ന ശേഷം ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ച് കൊടുത്ത് ടെക്‌സസ് യുവാവിന്റെ പ്രതികാരം. പിഞ്ച് കുഞ്ഞുങ്ങള്‍ കഴുത്തില്‍ കയര്‍ മുറുകി ശ്വാസം കിട്ടാതെ പിടയുന്ന ദൃശ്യങ്ങളാണ് യുവാവ് മുന്‍കാമുകിയും കുട്ടികളുടെ അമ്മയുമായി സ്ത്രീക്ക് അയച്ചത്.

ടെക്‌സാസുകാരനായ ഗബ്രിയേല്‍ അര്‍മാന്‍ഡാരിസ് (32) ആണ് രണ്ട് വയസും എട്ട് മാസവും പ്രായമുള്ള രണ്ട് ആണ്‍മക്കളേയും കൊന്നത്. പാര്‍ട്ടികള്‍ക്ക് വേണ്ടി അധിക സമയം ചെലവഴിയ്ക്കുന്നതും പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങുന്നതുമായിരുന്നു യുവാവിന്റെ കാമുകിയുടെ പതിവ്.

Man Kids

തന്നേയും കുഞ്ഞുങ്ങളേയും സ്‌നേഹിയ്ക്കാത്ത കാമുകിയ്ക്ക് കുഞ്ഞുങ്ങളുടെ മരണം കൊണ്ട് മറുപടി നല്‍കുകയായിരുന്നു താനെന്ന് യുവാവ് പറയുന്നു. യുവതി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് യുവാവ് കൊലപാതക ദൃശ്യങ്ങള്‍ അവര്‍ക്ക് അയച്ചത്. രണ്ട് കുട്ടികളേയും സീലിംഗ് ഫാനില്‍ കയര്‍ കൊണ്ട് കഴുത്ത് മുറുക്കി കെട്ടിത്തൂക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കിട്ടിയ ഉടന്‍ തന്നെ വിവരം യുവതി പൊലീസിനെ അറിയിച്ചു.

നിന്റെ കുട്ടികളെ കാണനുള്ള മറ്റൊരു അവസരമാണ് ഞാന്‍ നല്‍കുന്നതെന്നും ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും യുവതിയ്ക്ക് യുവാവ് മെസേജ് അയക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+