ഫേസ്ബുക്ക് പ്രേമം; ഭാര്യയെ യുവാവ് 17 പ്രാവശ്യം കുത്തി, കൊന്നു!
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിനോട് പ്രേമം കൂടിയാല്‍ എന്തൊക്കെ സംഭവിക്കാം. വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ തോല്‍ക്കുന്നതും ഭാര്യാഭര്‍ത്താക്കന്മാര്‍ അടിച്ചുപിരിയുന്നതുമെല്ലാം ഇതിന് മുമ്പ് വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഭാര്യയെ ഫേസ്ബുക്ക് പ്രേമത്തിന്റെ പേരില്‍ കുത്തിക്കൊല്ലുക എന്ന് പറഞ്ഞാല്‍.... അതെ ഈജിപ്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
തന്നെക്കാള്‍ കൂടുതല്‍ ഭാര്യ ഫേസ്ബുക്കിനെ സ്‌നേഹിക്കുന്നു എന്ന തോന്നലാണ് യുവാവിനെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചത്. ഒന്നും രണ്ടുമല്ല, 17 തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. കുത്തേറ്റ് ഗുരുതരമായി പരിക്ക് പറ്റിയ ഭാര്യ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ഈസ്റ്റേണ്‍ ഈജിപ്തിലുള്ള വീട്ടിലാണ് സംഭവം നടന്നത്.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഭാര്യ എപ്പോഴും തിരക്കിലായിരിക്കും എന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. തന്നെക്കാള്‍ കൂടുതല്‍ ഭാര്യ ഫേസ്ബുക്കിന് പ്രാധാന്യം കൊടുക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത് എന്നും ഇയാള്‍ പറഞ്ഞു.
മകളുടെ നിര്‍ബന്ധം കൊണ്ടാണ് താന്‍ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മ പറഞ്ഞു. താന്‍ ഈ വിവാഹത്തിന് എതിരായിരുന്നു. എന്നാല്‍ മകള്‍ സമ്മതിച്ചില്ല. ഈ വിവാഹം തന്നെ മതി എന്ന് അവള്‍ വാശി പിടിച്ചു. അങ്ങനെയാണ് ഈ വിവാഹം നടന്നത്. വിവാഹത്തിന് വധുവിന്റെ വേഷത്തില്‍ താന്‍ മകളെ കണ്ടിട്ടില്ല. ഇപ്പോഴിതാ സംസ്‌കാരചടങ്ങുകള്‍ക്കായി അവളുടെ മൃതദേഹമാണ് കാണുന്നത് - അമ്മയെ ഉദ്ധരിച്ച് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications