ഭാര്യയുടെ കള്ളത്തരം കൈയ്യോടെ പിടിച്ചപ്പോള്‍ ഭീഷണി, ഭാര്യയെ കൊന്ന് ഭര്‍ത്താവിന്‍റെ പ്രതികാരം
കെയ്‌റോ: ഭാര്യയെ വെട്ടിക്കൊന്ന് സിമന്റ് ബാരലിനുള്ളില്‍ മറച്ച് വച്ച യുവാവിന് എഴ് വര്‍ഷം തടവ് ശിക്ഷ. തന്നേയും കുഞ്ഞിനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഭാര്യയെയാണ് യുവാവ് കൊന്നത്. ഭാര്യ മുന്‍പ് മറ്റൊരു വിവാഹം കഴിച്ചുവെന്നകാര്യം ഭര്‍ത്താവ് മനസിലാക്കിയതാണ് കൊലപാതകത്തിന് ഇടയാക്കിയത്.
ഈജിപ്തുകാരിയായ ഭാര്യയെയാണ് ജോര്‍ദാന്‍കാരനായ യുവാവ് കൊന്നത്. കൊലപാതകത്തിന് ശേഷം ഒരു ബാരലില്‍ ഭാര്യയെ അടച്ച ശേഷം സിമന്റ് കൊണ്ട് ആ ബാരല്‍ അടയ്ക്കുകയും ചെയ്ത. താനുമായുള്ള വിവാഹത്തിന് മുന്‍പ് ഭാര്യ മറ്റൊരു വിവാഹം കഴിച്ച കാര്യം യുവാവ് അറിഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

രണ്ടാം വിവാഹമാണ് തന്റേതെന്ന് അറിയുമ്പോള്‍ ഭര്‍ത്താവ് തന്നെ മൊഴിചൊല്ലുമെന്ന് ഭാര്യയും ഭയപ്പെട്ടു. വിവാഹബന്ധം വേര്‍പെടുത്തിയാല്‍ ഭര്‍ത്താവിനെയും കുഞ്ഞിനേയും കൊലപ്പെടുത്തുമെന്ന് യുവതി ഇതോടെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് തന്നെ ഭാര്യ കൊല്ലും മുന്‍പ് യുവാവ് കൊലപാതകം ചെയ്തത്. കോടതി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചത്. ഇവരുടെ വീട്ടുടമയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളെയും കോടതി വിസ്തരിച്ചിരുന്നു.












Click it and Unblock the Notifications