Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിതമായി ഭാര്യ കയറിവന്നു..ഭയന്ന ഭര്‍ത്താവ് മക്കളുടെ മുന്നില്‍ വെച്ച് ചെയ്തതറിഞ്ഞാല്‍..!!

ജോലി കഴിഞ്ഞ് അര്‍ദ്ധരാത്രി വീട്ടിലെത്തിയതായിരുന്നു ഭാര്യ. പിന്നെ സംഭവിച്ചത് അപ്രതീക്ഷിത കാര്യങ്ങള്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ താമസക്കാരനായ ബില്ലി വില്യംസിനാണ് അതിഭീകരമായ അബദ്ധം സംഭവിച്ചത്. സാധാരണയില്‍ നിന്നും നേരത്തെ ജോലി കഴിഞ്ഞ വീട്ടിലെത്തിയ ഭാര്യയോട് ബില്ലി ചെയ്തത് എന്തെന്നറിഞ്ഞാല്‍ ഞെട്ടിപ്പോകും.

അപ്രതീക്ഷിതമായ ഭാര്യ വീട്ടിലേക്ക് കടന്നു വന്നപ്പോള്‍ കള്ളനാണ് എന്നാണ് ബില്ലി തെറ്റിദ്ധരിച്ചത്. പിന്നെ നടന്നത് അമ്പരപ്പിക്കുന്ന സംഭവമാണ്.

അബദ്ധത്തിൽ മരണം

49കാരനായ ബില്ലി വില്യംസ് ഭാര്യയോടൊപ്പമാണ് നോര്‍ത്ത് കരോലിനയിലെ ഗോള്‍ഡ്‌സ്‌ബോറോയിലെ വീട്ടില്‍ താമസിക്കുന്നത്. ബില്ലിയുടെ 48കാരിയായ ഭാര്യ ജിന വില്യംസിന് ഭര്‍ത്താവിന്റെ കൈകൊണ്ട അബദ്ധവശാല്‍ മരിക്കാനായിരുന്നു വിധി

അസമയത്ത് തിരിച്ചെത്തി

എന്നത്തെയും പോലെ രാത്രി ഷിഷ്റ്റില്‍ വൈകിട്ട് 6 മണിക്ക് ജോലിക്ക് പോയതായിരുന്നു ജിന. രാവിലെ 8 മണിവരെയായിരുന്നു ജിനയുടെ ജോലി സമയം. സംഭവദിവസം ജിന അര്‍ദ്ധരാത്രി 12.30തോടെ തിരിച്ചെത്തി.

ശബ്ദം കേട്ടത് കുട്ടികൾ

വീട്ടില്‍ ഭര്‍ത്താവായ ബില്ലിയും രണ്ട് മക്കളുമായിരുന്നു ഉണ്ടായിരുന്നത്. അര്‍ദ്ധരാത്രി വീടിന് പുറത്ത് ശബ്ദം കേട്ട കുട്ടികളിലൊരാള്‍ ബില്ലിയെ വിളിച്ചുണര്‍ത്തി.

കള്ളനെന്ന് തെറ്റിദ്ധരിച്ചു

കള്ളന്മാര്‍ വീടിനകത്ത് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ബില്ലിയും കുട്ടികളും തെറ്റിദ്ധരിച്ചത്. വീടിന് മുന്നില്‍ വെളിച്ചമില്ലാത്തതിനാല്‍ ജിനയാണ് പുറത്തെന്ന് ആരും മനസ്സിലാക്കിയതുമില്ല.

ഇരുട്ടിലേക്ക് നിറയൊഴിച്ചു

കള്ളന്മാരെന്ന് തെറ്റിദ്ധരിച്ച് ഇരുട്ടില്‍ നിന്ന ഭാര്യയ്ക്ക് നേരെ മക്കളുടെ മുന്നില്‍ വെച്ച് ബില്ലി കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തു. കഴുത്തിന് വെടിയേറ്റ ജിന സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു.

തൽക്ഷണം മരിച്ചു

വീടിന് മുന്നിലെ പോര്‍ച്ചില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു ജിനയുടെ മൃതദേഹം. പോര്‍ച്ചില്‍ നിന്നും ഒരു കൈത്തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പോലീസ് അന്വേഷിക്കുന്നു

കള്ളനെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നിറയൊഴിച്ചുവെന്നാണ് ബില്ലി പോലീസിനോടും പറഞ്ഞിരിക്കുന്നത്. ബില്ലിക്ക് മേല്‍ കുറ്റങ്ങളൊന്നും ചുമത്തിയയിട്ടില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+