Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിതബന്ധമെന്ന് കരുതി ഭാര്യയുടെ സുഹൃത്തിനെ യുവാവ് കൊന്നു

ബെയ്ജിംഗ്: ചൈനീസ് യുവാവ് ഭാര്യയുടെ സഹപ്രവര്‍ത്തകനെ നടുറോഡില്‍ കുത്തിക്കൊന്നു. ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാവ് കൊലപാതകം നടത്തിയത്.

ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് നിരന്തരം വഴക്കിട്ടിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകനുമായി സുഹൃത്ബന്ധം മാത്രമാണുള്ളതെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും വിശ്വസിയ്ക്കാന്‍ 39കാരനായ ഭര്‍ത്താവ് തയ്യാറായിരുന്നില്ല.

Blood Knife

സംഭവ ദിവസം യുവാവ് ഭാര്യയുടെ ഓഫീസിലേയ്ക്ക് പോയി. ഓഫീസില്‍ നിന്ന് ഭാര്യയും സഹപ്രവര്‍ത്തകനും ജോലി കഴിഞ്ഞ് ഒരുമിച്ച് പുറത്തേയ്ക്ക് വരുന്നത് ഇയാള്‍ കണ്ടു. തുടര്‍ന്ന് അവിഹിതബന്ധം ആരോപിച്ചു. സഹപ്രവര്‍ത്തകന്‍ ആരോപണങ്ങള്‍ നിഷേധിയ്ക്കുകയും യുവതിയുടെ ഭര്‍ത്താവിനെ ശാന്തനാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. എന്നാല്‍ ഒളിപ്പിച്ച് വച്ച കത്തിയെടുത്ത് യുവാവ് ഭാര്യയുടെ സഹപ്രവര്‍ത്തകനെ കൊന്നു.

മൃതദേഹത്തിനരികെ കൊലപാതകിയായ ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ചിരിയ്ക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മക്കളെ നന്നായി നോക്കണമെന്നും ജീവിയ്ക്കണമെന്നും ഭര്‍ത്താവ് യുവതിയോട് പറഞ്ഞു. രണ്ട് കുട്ടികളാണ് ദമ്പതിമാര്‍ക്കുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+