ഭാര്യയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്തു

അംബഗബവേവ സ്വദേശിയായ യുവാവ് ഭാര്യയുടെ മാതാപിതാക്കളെപ്പറ്റി പരാമര്‍ശിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്. ദമ്പതിമാരുടെ വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ഇക്കാര്യത്തെചൊല്ലിയാണ് ദമ്പതിമാര്‍ വഴക്കിട്ടത്. ഒടുവില്‍ വാള്‍ കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയായിരുന്നു യുവാവ്. പാണ്ടുവസ്‌നുവാര പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത്. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ കുറുനേഗാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലൈംഗിക പീഡനം നൃത്താധ്യാപകന്‍ അറസ്റ്റില്‍
കൊളംബോ: 11 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ നൃത്താധ്യാപകനെ കോടതി റിമാന്റ് ചെയ്തു. ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതിപെട്ടിരുന്നു. 'ലങ്കദീപ'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് 40 കാരനായ അധ്യാപകന്‍ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൃഷിപ്പണിക്കാരാണ്. ഇവര്‍ ജോലിയ്ക്ക് പോകുന്ന സമയത്താണ് പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചത്.
അശ്ലീല വീഡിയോ കാട്ടിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ മാതാവ് പോല്‍പിതിഗാമ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അധ്യാപകന്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.












Click it and Unblock the Notifications