യുവതി ഓണ്‍ലൈനിലൂടെ പ്രണയിച്ചത് അമ്മായിയച്ഛനെ!

ഇന്റര്‍നെറ്റ് വഴി വ്യാജപ്പേരുകളില്‍ അവര്‍ പരിചയപ്പെട്ടു, പ്രണയത്തിലായി. ഒടുക്കം കാണണമെന്ന തീവ്ര ആഗ്രഹം വന്നപ്പോള്‍ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് കൂട്ടിക്കാഴ്ച ഉറപ്പിച്ചു. അപ്പോഴല്ലെ രസം. കാമുകന്‍ യുവതിയുടെ അമ്മായിയച്ഛന്‍!
ചൈനയിലാണ് രസകരമായ ട്രാജഡി. ജോലിയില്‍ നിന്ന് വിരമിച്ച് വീട്ടില്‍ വെറുതെ ഇരിക്കുന്ന അമ്മായിയച്ഛന്‍ സമയം കളയാനുള്ള ഏറ്റവും നല്ല വഴിയായി ഇന്റര്‍നെറ്റ് തെരഞ്ഞടുത്തു. വ്യാജപ്പേരില്‍ സൗഹൃദങ്ങളുണ്ടാക്കി. അങ്ങനെ പരിചയപ്പെട്ട ഒരു യുവതിയുമായി കാരണവര്‍ പ്രണയത്തിലായി. പാവം കാമുകന്‍ അറിഞ്ഞില്ല അത് തന്റെ മകന്റെ ഭാര്യയാണെന്ന്. താന്‍ പ്രേമിക്കുന്നത് അമ്മായിയച്ഛനെയാണെന്ന് കാമുകിക്കുമറിയില്ലായിരുന്നു.
താന്‍ അവിവാഹിതനും ഒരു കമ്പനി ഡയറക്ടറുമാണെന്നാണ് ഓണ്‍ലൈന്‍ കാമുകന്‍ പറഞ്ഞിരുന്നത്. താന്‍ വിവാഹിതയാണെങ്കിലും ഭര്‍ത്താവ് ജയിലിലാണെന്നും കുഞ്ഞിനൊപ്പമാണ് താമസിക്കുന്നതെന്നും യുവതി പറഞ്ഞു. ഒടുവില്‍ കാണണമെന്നായപ്പോള്‍ പ്രണയം ഹോട്ടല്‍ മുറിയിലെത്തി. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവും അവരെ പിന്തുടര്‍ന്ന് ഹോട്ടലിലെത്തിയിരുന്നു.
ഭാര്യയുടെ എക്‌സ് കാമുകന്‍ സ്വന്തം അച്ഛനാണെന്നറിയുന്ന ഒരു മകന്റെ മാനസികാവസ്ഥ ചിന്തിച്ചു നോക്കൂ. ഹോട്ടലില്‍ വച്ചു തന്നെ മകന്‍ അച്ഛന്റെ കരണം പൊളിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ മൂക്കത്ത് വിരല്‍ വച്ചുപോയെന്നാണ് കേള്‍ക്കുന്നത്.












Click it and Unblock the Notifications