കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനെന്ന് തെറ്റിധരിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു

  • By ഭദ്ര
Google Oneindia Malayalam News

വെനിസ്വേല: കളനെന്ന് തെറ്റിധരിച്ച് യുവാവിനെ ജീവനോടെ നാട്ടുക്കാര്‍ കത്തിച്ചു. കടുത്ത വരള്‍ച്ച മൂലം ജനജീവിതം ദുസഹമായിരിക്കുന്ന വെനിസ്വേലയില്‍ ഭക്ഷണത്തിന്‍ വേണ്ടി മോഷണത്തിന് ഇറങ്ങുന്നവരാണ് ഇപ്പോള്‍ കൂടതല്‍. അത്തരമൊരു സഹാചര്യത്തില്‍ തെറ്റിധരിക്കപ്പെട്ടാണ് യുവാവ് കൊല്ലപ്പെട്ടത്.

റോബര്‍ട്ടോ ബെര്‍ണല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 70 കാരനായ വൃദ്ധന്റെ കയ്യില്‍ നിന്നും 5 ഡോളര്‍ മോഷ്ടിച്ചു എന്നായിരുന്നു പരാതി. കുറ്റം ചെയ്തിട്ടില്ലെങ്കിലും യുവാവ് ആളുകള്‍ക്കിടയില്‍ നിന്ന് ഓടിയതാണ് കള്ളനാണെന്ന് തെറ്റിധരിക്കാന്‍ കാരണം. ഇയാളെ പിടികൂടിയ നാട്ടുകാര്‍ക്ക് പോക്കറ്റില്‍ നിന്നും 5 ഡോളര്‍ ലഭിക്കുകയും ചെയ്തു.

 self-immolatio

തലയ്ക്കും ശരീരത്തിലും മര്‍ദ്ദിച്ചതിന് ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. കള്ളന്മാരുടെ ശല്യം മൂല്യം തെരുവിലൂടെ ഇറങ്ങി നടക്കാന്‍ കഴിയുന്നില്ലെന്നും പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി എടുക്കിന്നില്ലെന്നും പറഞ്ഞു. കള്ളന്‍ന്മാരെ ഒരു പാഠം പഠിപ്പിക്കാനാണ് ഇത് ചെയ്തതനെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

മൂന്ന് കുട്ടികള്‍ക്കും ഭാര്യയ്ക്കും ഭക്ഷണം നല്‍കാന്‍ ഇല്ലാതെ ജോലി അന്വേഷിച്ച് ഇറങ്ങിയതാണ് റോബര്‍ട്ടോ.. വൈകിയാണ് ഇയാളല്ല കുറ്റവാളി എന്ന് ജനം തിരിച്ചറിഞ്ഞത്. റോബര്‍ട്ടോവിന്റെ ഭാര്യയും കുട്ടികളും ഇതോടെ അനാഥരായി.

English summary
The mob didn't know at first what Roberto Bernal had done, but he was running and that was enough.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X