നിസ്ക്കരിയ്ക്കുകയായിരുന്ന യുവാവിനെ വെടിവെച്ച് കൊന്നു!!! കൊലയ്ക്ക് കാരണം പക ?
മരിച്ചയാളുടേയും അക്രമിയുടേയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അല്‍ ഐന്‍: പള്ളിയില്‍ നിസ്‌ക്കരിയ്ക്കുകയായിരുന്ന യുവാവിനെ വെടിവെച്ച് കൊന്നു. അല്‍ ഐനിലെ പള്ളിയിലാണ് സംഭവം. അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി. മരിച്ചയാളുടേയും അക്രമിയുടേയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പള്ളിയില്‍ നിസ്‌ക്കരിയ്ക്കുകയായിരുന്ന യുവാവിന് നേരെ അക്രമി വെടിവെയ്ക്കുകയായിരുന്നു. പൂര്‍വ്വ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തലയ്ക്കും നെഞ്ചിലും കൈയ്ക്കും വെടിവെച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു. തോക്കുമായി നില്‍ക്കുകയായിരുന്ന അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴപ്പെടുത്തുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
മരിച്ച ആൾ അറബ് വംശജനാണെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.












Click it and Unblock the Notifications