Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം പാഴാക്കന്‍ വയ്യ, മൂന്ന് പെണ്‍കുഞ്ഞുങ്ങളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

ലാഹോര്‍: കുട്ടികളാണ് ഏറ്റവും വലിയ ധനം എന്ന് വിശ്വസിച്ച് പോന്നിരുന്നവരാണ് മനുഷ്യര്‍. എന്നാല്‍ ഇപ്പോള്‍ ആ ചിന്താഗതിയൊക്കെ മാറി വന്നുകൊണ്ടിരിയ്ക്കുകയാണ്. എല്ലാം ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണക്കുകൂട്ടലുകള്‍ക്കനുസരിച്ചാണ് ഇപ്പോള്‍.

ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് പാകിസ്താനില്‍ നിന്ന് വരുന്നത്. വളര്‍ത്തി വലുതാക്കാനുള്ള പാഴ്‌ചെലവ് ആലോചിച്ച് ഒരു പിതാവ് തന്റെ മൂന്ന് പെണ്‍കുട്ടികളെ കൊന്നുവെന്ന വാര്‍ത്ത.

Crime

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, മറ്റ് ചെലവുകള്‍... എല്ലാം പാഴ്‌ചെലവുകളായിട്ടാണ് ഇര്‍ഷാദ് അഹമ്മദ് എന്ന ഈ ക്രൂരനായ പിതാവ് കണ്ടത്. അതുകൊണ്ട് അവരെ ശ്വാസം മുട്ടിച്ചുകൊന്നു. ഏഴ് വയസ്സുകാരികളായ ഇരട്ടക്കുട്ടികള്‍ ചഷ്മാനും അമനും, പിന്നെ അഞ്ച് വയസ്സുകാരിയായ ഫിസയും.

മെയില്‍ഓണ്‍ലൈന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. കുട്ടികളുടെ മാതാവായ ഷബാന നാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭര്‍ത്താവ് ഇക്കാര്യം പല തവണ മുമ്പ് പറഞ്ഞിരുന്നെന്നും അതുകൊണ്ട് തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ഒക്കെയാണ് ഷബാന പറയുന്നത്. പക്ഷേ അതാരും ചെവിക്കൊണ്ടില്ലത്രെ.

ഷബാനയേയും ഇളയ മകനേയും നിര്‍ബന്ധിച്ച് ഒരു കല്യാണത്തിന് പറഞ്ഞുവിട്ടാണ് ഇര്‍ഹാദ് മക്കളെ കൊന്നത്. ഷബാന അയല്‍വാസി പറഞ്ഞാണ് വിവരം അറിഞ്ഞത്. വീട്ടിലെത്തി നോക്കിയപ്പോള്‍ മൂന്ന് കുട്ടികളും മരിച്ച നിലയിലായിരുന്നു. രണ്ട് വയസ്സുള്ള ഇളയകുട്ടി ഷബാനയ്‌ക്കൊപ്പമായിരുന്നതിനാല്‍ രക്ഷപ്പെട്ടു.

കഞ്ചാവിന് അടിമയാണത്രെ ഇര്‍ഷാദ്. കുട്ടികളുടെ ചെലവിനായി ഇയാല്‍ പണം ഒന്നും ചെലവാക്കിയിരുന്നില്ലെന്നും ഷബാന പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+