Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിക്ക് സമീപം വേശ്യാവൃത്തി, മുസ്ലിം യുവാവ് ഗര്‍ഭിണിയെ കൊന്നു

ലണ്ടന്‍: മുസ്ലിം പള്ളിക്ക് സമീപം വേശ്യാവൃത്തി നടത്തി എന്നാരോപിച്ച് ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊന്നു. ബ്രിട്ടനിലെ എസക്‌സിന് സമീപം ഇല്‍ഫോര്‍ഡിലാണ് സംഭവം. 21 കാരനായ ഫറൂഖ് ഷാ എന്ന മുസ്ലിം യുവാവാണ് യുവതിയെ കുത്തിക്കൊന്നത്. മരിയാന പോപ്പ എന്ന റുമാനിയന്‍ യുവതിയാണ് കുത്തേറ്റ് മരിച്ചത്. ഇവരുടെ നെഞ്ചിലാണ് ഫറൂഖ് ഷാ കുത്തിയത്.

24 കാരിയായ മരിയാന പോപ്പ ഒന്നരമാസം ഗര്‍ഭിണിയായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. റുമാനിയന്‍ സ്വദേശിനിയായ പോപ്പ വീട്ടുകാരെ സഹായിക്കാനാണ് വേശ്യാവൃത്തിക്ക് ഇറങ്ങിയത്. മുസ്ലിം പള്ളിക്ക് സമീപം ആളുകളെ കാത്ത് നില്‍ക്കവേയാണ് ഫറൂഖ് ഷാ യുവതിയെ കണ്ടത്. അവിടം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും പീന്നീട് പോപ്പയെ ആക്രമിക്കുകയുമായിരുന്നു.

blood

മരിയാന പോപ്പയെ കൊലപ്പെടുത്തിയ ഫറൂഖ് ഷായ്ക്ക് കൊടതി 29 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഫറൂഖ് ഷാ കൃത്യം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയത് താനല്ലെന്നും തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നും പ്രതി കോടതിയില് വാദിച്ചു. എന്നാല്‍ ഈ വാദം കോടതി നിരാകരിച്ചു. മരിയാന പോപ്പയെ കുത്തിവീഴ്ത്തിയ ശേഷം ബൈക്കില്‍ കയറി പ്രതി സ്ഥലം വിടുകയായിരുന്നു.

കൊല്ലപ്പെട്ട മരിയാ പോപ്പ മൂന്നാഴ്ച മുമ്പാണത്രെ ഇംഗ്ലണ്ടില്‍ വന്നത്. മരിയാന പോപ്പയെ കുത്തിക്കൊന്ന ശേഷം ഇയാള്‍ ഒരു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായും പരാതിയുണ്ട്. എന്നാല്‍ അജ്ഞാതനായ ഒരാളില്‍ നിന്നം പണം കൊടുത്തുവാങ്ങിയതാണ് മൊബൈല്‍ എന്നാണ് ഇയാള്‍ പറയുന്നത്. മാത്രമല്ല, കൊലപാതകം നടന്നു എന്ന് പറയപ്പെടുന്ന സമയത്ത് താന്‍ വീട്ടില്‍ ടി വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും ഇയാള്‍ വാദിക്കുന്നു. കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു കൊലപാതകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+