Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വാര്‍ത്ത അവതാരകയ്ക്ക് സൗദി യുവാവിന്റെ വിവാഹ അഭ്യര്‍ത്ഥന, അവതരാക ആരെന്നോ?

റിയാദ്: വാര്‍ത്ത അവതാരകയോടുള്ള ഇഷ്ടം കൂടി അവരെ വിവാഹം കഴിയ്ക്കാനിറങ്ങിയ സൗദി യുവാവ് അറബ് മാധ്യമങ്ങളില്‍ നിറയുന്നു. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി (എംബിസി)യുടെ അനൗണ്‍സറായ ഉല ഫാരിസിനെ വിവാഹം കഴിയ്ക്കാനാണ് അബു അല്‍ തായിബ് ഉത്മാന്‍ എന്ന യുവാവ് ഇറങ്ങിത്തിരിച്ചത്.

വധുവിന് പെണ്‍പണമായി 100 ഒട്ടകങ്ങളെ നല്‍കാമെന്നാണ് ഇയാള്‍ പറയുന്നത്. പത്ത് വര്‍ഷത്തോളമായി ഇയാള്‍ തന്നെ വളര്‍ത്തിയ ഒട്ടകങ്ങളെയാണ് മെഹറായി നല്‍കാമെന്ന് പറയുന്നത്. നിസാരമായ ഒരു വിവാഹ അഭ്യര്‍ത്ഥനായിയ ഉത്മാന്റെ കാര്യം തള്ളിക്കളയാനാകില്ല.

Ula Faris

പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ തന്നെ ഏറ്റവും സുന്ദരിയായ അവതാരകയാണ് ഉല ഫാരിസ്. ഉലയോടുള്ള ഇഷ്ടം കൊണ്ടാണ് യുവാവ് ഒട്ടകങ്ങളെ വളര്‍ത്താന്‍ പോലും ആരംഭിച്ചത്. തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന കുറച്ച് പണം മുടക്കി നാലഞ്ച് ഒട്ടകങ്ങളെയാണ് ഇയാള്‍ വാങ്ങിയത്. ഇവ പെറ്റുപെരുകി കൂടുതല്‍ ഒട്ടകങ്ങളായി. പത്ത് വര്‍ഷത്തോളമുള്ള കാത്തിരിപ്പിനൊടുവിലാണ് ഉലയ്ക്ക് പെണ്‍പണമായി നല്‍കാന്‍ വേണ്ട 100 ഒട്ടകങ്ങളെ തികച്ചത്.

ഇനിയും ഒട്ടകങ്ങളെ വാങ്ങി നല്‍കാനുള്ള സാമ്പത്തിക ശേഷി തനിയ്ക്കുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. സൗദി പത്രമായ സദയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പത്രത്തിന്റെ ഓഫീസിലെത്തിയാണ് ഉത്മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംഭവം വാര്‍ത്തയാവുകയും ചെയ്തു. പക്ഷേ തനിയ്ക്ക് വേണ്ടി ഇത്രയേറെ കഷ്ടപ്പെടുകയും വധുപണം പ്രഖ്യാപിയ്ക്കുകയും ചെയ്ത ഉത്മാനെ ഉല സ്വീകരിയ്ക്കുമോ എന്ന കാര്യം അറിയില്ല.

അവതാരകയുടെ പ്രതികരണം ലഭിച്ചിട്ടില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഉണ്ടായിരുന്ന ജോലി പോലും ഉപേക്ഷിച്ചാണ് യുവാവ് ഒട്ടകങ്ങളെ വളര്‍ത്താന്‍ ഇറങ്ങിത്തിരിച്ചത്. ജോര്‍ദാന്‍കാരിയായ ഉല ഫാരിസ് ആകട്ടേ 17മത്തെ വയസിലാണ് അവതാരകയാകുന്നത്. സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍അറേബ്യ സാറ്റലൈറ്റ് ന്യൂസ് ടിവി ചാനലില്‍ ഉള്‍പ്പടെ ജോലി ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+