പണം നല്‍കി പെണ്‍കുട്ടികളെ വാങ്ങി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി
ഫിലാഡല്‍ഫിയ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയ യുവാവും ഇതിന് വേണ്ട ഒത്താശ നല്‍കിയ സ്ത്രീയും വിചാരണ നേരിടുന്നു. 14, 12 വയസുള്ള പെണ്‍കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. ന്യൂ ജഴ്‌സി സ്വദേശിയായ ആല്‍ഫ്രഡോ റോസെല്‍സ്, ഫിലാഡല്‍ഫിയ സ്വദേശിയായ എസ്‌പെരാന്‍സ എന്നിവരാണ് വിചാരണ നേരിടുന്നത്.
എസ്‌പെരാന്‍സയ്ക്ക് പണം നല്‍കി രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു ആല്‍ഫ്രെഡോ. 2010 മുതലാണ് കുട്ടികളെ ഇയാള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. മണിയ്ക്കൂറുകളോളവും ദിവസങ്ങളോളവും സ്ത്രീ കുട്ടികളെ വിട്ട് നല്‍കിയിരുന്നു. ഇതിനും വന്‍ തുക ഈടാക്കിയിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക അതിക്രമം രണ്ട് പെണ്‍കുട്ടികളേയും മാനസികമായും ശാരീരികമായും ഏറെ തളര്‍ത്തിയിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമത്തിനും ലൈംഗിക അതിക്രമത്തിനുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിയ്ക്കുന്നത്. വന്‍ തുക ഈടാക്കി കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന സംഭവം പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications