പേരക്കുട്ടിയുടെ നഗ്നചിത്രം ഫേസ്ബുക്കിലിട്ടു..! മുത്തച്ഛന് ലഭിച്ചത് മുപ്പത് വര്‍ഷത്തെ തടവ് ശിക്ഷ..!!

  • By: അനാമിക
Subscribe to Oneindia Malayalam

ടെക്‌സസ്: കുട്ടികള്‍ക്ക് നേരെയുള്ള പീഡനം വളരെ ഉയര്‍ന്ന തോതിലാണ് കേരളത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുട്ടികളടക്കം ഇരയായ പീഡനക്കേസുകള്‍ എങ്ങുമെത്താതെ പോകുന്നത് സ്ഥിരം കാഴ്ചയാണ്. അങ്ങനെയിരിക്കെ ടെക്‌സസില്‍ നിന്നുള്ള ഈ വാര്‍ത്ത ഞെട്ടിക്കും. രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ നഗ്നചിത്രം ഫേസ്ബുക്കിലിട്ടതിന് മുത്തച്ഛനെ കോടതി ശിക്ഷിച്ചത് 30 വര്‍ഷത്തേക്കാണ്. 57 വയസ്സുള്ള ജിമ്മി ഗോള്‍ഡന്‍ എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്.

Read Also: ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!

us

ജിമ്മി തന്റെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടേക്ക് കടന്നുവന്ന കുട്ടിയുടെ ചിത്രം പകര്‍ത്തി സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ചൂഷണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ കടുത്ത നടപടി. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് ഇ ഗോഡ്‌ബൈ ആണ് ശിക്ഷ വിധിച്ചത്.

English summary
Man in Texas punished for 30 years of Imprisonment.
Please Wait while comments are loading...