അശ്ലീല വീഡിയോകള്‍ കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ നല്‍കി..!! അബുദാബിയില്‍ യുവാവിന് പണികിട്ടി..!!

  • By: അനാമിക
Subscribe to Oneindia Malayalam

അബുദാബി: അശ്ലീല വീഡിയോകളുടെ വന്‍ ശേഖരം സൂക്ഷിച്ച യുവാവിന് അബുദാബിയില്‍ പണി കിട്ടി. അശ്ലീല വീഡിയോകള്‍ ശേഖരിച്ച് കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയ വിദേശി യുവാവിന് ആറുമാസം തടവും അരലക്ഷം ദിര്‍ഹം പിഴയും അബുദാബി കോടതി വിധിച്ചു.

Read Also: പൊതുവേദിയില്‍ സ്ത്രീകളെ അപമാനിച്ച് ലീഗ് എംഎല്‍എ..!! അപ്പോള്‍ തന്നെ ചുട്ട മറുപടിയും കിട്ടി..!!

Read Also: അവിഹിതത്തില്‍ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാര്‍ കൊന്നിട്ടുണ്ട്..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

യുഎഇയില്‍ ശിക്ഷാര്‍ഹം

അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കയ്യില്‍ സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും യുഎഇയില്‍ ശിക്ഷാര്‍ഹമാണ്. ഇത്തരത്തിലുള്ള സൈറ്റുകള്‍ യുഎഇയില്‍ നിരോധിച്ചിരിക്കുകയുമാണ്.

കുഞ്ഞുങ്ങൾക്കും നൽകി

ഇങ്ങനെ നിരോധിച്ച വെബ്‌സൈറ്റുകളില്‍ നിന്നും പ്രത്യേക സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് ഫിലിപ്പൈന്‍ സ്വദേശിയായ യുവാവ് അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തത്.ഇത്തരം വീഡിയോകള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വിതരണം നടത്തുകയും ചെയ്തു.

അശ്ലീലത്തിന്റെ വൻശേഖരം

കുട്ടികളുടെ ലൈംഗികത ചിത്രീകരിക്കല്‍ രാജ്യത്ത് നിയമവിരുദ്ധമാണ്. അങ്ങനെയിരിക്കേ ഇയാള്‍ പതിനൊന്ന് വയസ്സിന് താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് പോലും ഫോണ്‍ വഴി അശ്ലീല ചിത്രങ്ങള്‍ അയച്ച് കൊടുത്തതായാണ് തെളിഞ്ഞിരിക്കുന്നത്.

ഉടൻ നാടുകടത്തും

ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. വീട്ടിലെ കമ്പ്യൂട്ടറില്‍ അശ്ലീല സിനിമകളുടെ വന്‍ശേഖരവും കണ്ടെത്തി. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഉടന്‍ ഇയാളെ നാടുകടത്തും.

കർശന നിയമങ്ങൾ

നിയമവിരുദ്ധ സൈറ്റുകളിലെ സന്ദര്‍ശകര്‍ രാജ്യത്ത് കനത്ത നീരീക്ഷണത്തിലാണ്. അശ്ലീല ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശിക്ഷ ശരിവെച്ച് കോടതി

നേരത്തെ ഫാസ്റ്റ് ഇന്‍സ്റ്റന്‍സസ് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിയ അബുദാബി അപ്പീല്‍ കോടതി ശിക്ഷ ശരിവെയ്ക്കുകയായിരുന്നു.

പ്രതിയുടെ കുറ്റസമ്മതം

ഇയാളുടെ ഫോണില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും ഇരുന്നൂറോളം അശ്ലീല വീഡിയോകളാണ് പോലീസ് കണ്ടെത്തിയത്. അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെന്ന് സമ്മതിച്ച പ്രതി കുട്ടികള്‍ക്കുള്‍പ്പെടെ കൈമാറിയെന്ന കുറ്റം നിഷേധിച്ചു.

English summary
Man punished for sharing porn videos in UAE
Please Wait while comments are loading...