Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് 359 വര്‍ഷം തടവ് ശിക്ഷ

അലാസ്‌ക: രണ്ടുവയസു പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പെണ്‍കുട്ടിയുടെ മുത്തച്ഛനെയും മുത്തശ്ശിയേയും കൊലപ്പെടുത്തുകയും ചെയ്തയാള്‍ക്ക് അമേരിക്കയിലെ അലാസ്‌ക കോടതി 359 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച എന്നിങ്ങനെ വിവിധ കേസുകളിലായാണ് കടുത്തു ശിക്ഷ.

റെമോര്‍സെലസ് ജെറി ആക്ടിവ് (26) എന്നയാളെ കുറ്റക്കാരനാണെന്ന് ഏപ്രിലില്‍ കോടതി കണ്ടെത്തിയിരുന്നു. 2013 മെയില്‍ ടോക് ചിയ(71), ഇവരുടെ ഭാര്യ സോണ്‍ സ്രീപ്(73) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ശേഷം രണ്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ആക്ടീവ് വീട്ടില്‍ കവര്‍ച്ച നടത്തുകയും ചെയ്തു.

rape-case

പ്രതി ക്രൂരമായ കുറ്റവാസനയുള്ളയാളാണെന്നും പ്രതിയുടെ സാന്നിധ്യം സമൂഹത്തിന് ദോഷമാണെന്നും കോടതി വിലയിരുത്തി. നേരത്തെ ജയിലില്‍ ആയിരുന്ന പ്രതി പുറത്തിറങ്ങിയ ഉടനെയാണ് മറ്റൊരു കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടത്. തൊണ്ണൂറു വയസുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അക്കാര്യം തെളിയിക്കാനാവിശ്യമായ തെളിവുകള്‍ നല്‍കുന്നതില്‍ ആക്ടീവ് പരാജയപ്പെട്ടു. പ്രതിയുടെ ചെയ്തി തങ്ങളുടെ സര്‍വീസ് കാലയളവിലെ ഏറ്റവും ക്രൂരമായ ഒന്നാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+