കുടംബത്തിലെ 10സ്ത്രീകളെ പീഡിപ്പിച്ച് വീഡിയോയാക്കി
കെയ്‌റോ: സ്വന്തം കുടുംബത്തിലെ പത്ത് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത് യുവാവിനെതിരെ പരാതി. ഈജിപ്തിലാണ് സംഭവം. യുവാവിന്റെ സഹോദരിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കുടുംബത്തിലെ മറ്റ് സ്ത്രീകളും പരാതിയുമായി മുന്നോട്ട് വരികയായിരുന്നു.അല്‍ യൂം സബിയേയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
യുവാവിന്‍റെ സഹോദരിയുടെ വീട്ടിലാണ് ഇവരുടെ അമ്മ കഴിയുന്നത്. വൃദ്ധമാതാവിനെ കാണാനായാണ് യുവാവ് സഹോദരിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവര്‍ക്കൊപ്പം കുറച്ച് ദിവസം താമസിച്ചു. ഈ ദിവസങ്ങളിലെല്ലാം സഹോദരിയെ പൂട്ടിയിട്ട ശേഷം പ്രതി ബലാത്സംഗം ചെയ്തു. തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഇയാള്‍ പുറത്ത് പോയ ഒരു ദിവസമാണ് സ്ത്രീ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് യുവാവിന്റെ ഭാര്യാസഹോദരിയും ഇയാള്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി രംഗത്തെത്തി. തന്റെ രണ്ട് പെണ്‍മക്കളെയും ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും സ്ത്രീ പറഞ്ഞു.
ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തുക പതിവായിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ ഇതുവരെ ഭീഷണിപ്പെടുത്തിയിരുന്നത്. യുവാവിനെതിരെ ലൈംഗികാരോപണവുമായി കുടുംബത്തിലെ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടെത്തിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications