കേരളത്തില്‍ സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്പോള്‍ സൗദിയെ പുകഴ്ത്തുന്നവര്‍ ഇതൊന്ന് വായിക്കൂ....
റിയാദ്: നാല് വസുകാരനെ തട്ടിക്കൊണ്ട് പോയി വിജനമായ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത് കൊന്ന അറബി അറസ്റ്റില്‍. സൗദി അറേബ്യയിലെ ജാസന്‍ പ്രവിശ്യയിലാണ് സംഭവം. രാജ്യം വിടാനുള്ള ശ്രമത്തിനിടെ അറബി പൊലീസ് പിടിയിലായി.
ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. വീട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയി വിജനമായ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം മൃതദേഹം ഉപേക്ഷിയ്ക്കുകയായിരുന്നു.

കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പിടിയിലായ അറബി. ഈ ബന്ധം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ട് പോയത്. കൊലപാതകത്തിന് ശേഷം രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. അജേല്‍ എന്ന അറബിക് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications