7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു !!! യുവാവിന് 51 വർഷത്തെ തടവ് ശിക്ഷ
2016 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ബൊഗോട്ട: ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രമുഖ ആര്‍ക്കിടെക്റ്റിന് 51 വര്‍ഷത്തെ തടവ് ശിക്ഷ. 2016 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. 38കാരനായ റാഫേല്‍ നോഗ്രേയ്ക്കാണ് തടവ് ശിക്ഷയും 25,0000 ഡോളര്‍ പിഴയും ലഭിച്ചത്. ശിക്ഷാകാലാവധിയ്ക്ക് ഇടയില്‍ ഇയാള്‍ക്ക് പരോള്‍ ലഭിയ്ക്കാന്‍ സാധ്യത ഇല്ല.

റോഡ് അരികില്‍ കളിച്ച് കൊണ്ടിരിയ്ക്കുകയായിരുന്ന ഏഴ് വയസ്സുകാരിയെ റാഫേല്‍ ആഡംബര ഫ്‌ളാറ്റിലേക്ക് തട്ടിക്കൊണ്ട് പോവുകയായിരുന്നു. അവിടെ വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം ലഭിച്ചതും ഇടേ ഫ്‌ളാറ്റില്‍ നിന്ന് തന്നെയാണ്.

മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്ന താന്‍ അതിന്റെ ലഹരിയില്‍ ആണ് ഈ ക്രൂരകൃത്യം ചെയ്തത് എന്ന് യുവാവ് കോടതിയില്‍ സമ്മതിച്ചു. ഇയാള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് എല്ലാം മാതൃക ആകണമെന്ന് ശിക്ഷ വിധിച്ച് കൊണ്ട് ജഡ്ജി പറഞ്ഞു.
റാഫേലിന് നല്‍കിയ ശിക്ഷ കുറഞ്ഞ് പോയെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. ഇയാള്‍ വധശിക്ഷ തന്നെ വിധിയ്ക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇതിനായി അപ്പീല്‍ നല്‍കുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു.


Click it and Unblock the Notifications