Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം;പ്രതിയെ വിഷം കുത്തിവച്ച് കൊന്നു

Death Sentence
ടലഹാസി: ഫ്‌ളോറിഡയില്‍ 9 വയസുകാരനെ ബലാത്സംഗം ചെയ്തശേഷം കൊന്ന പ്രതിയെ വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്ക് വിധേയനാക്കി. കുറ്റം ചെയ്ത് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്. ജുവാന്‍ കാര്‍ലോസ് ഷാവേസ് (46) നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇയാളുടെ ദയാഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു വധശിക്ഷ.

ജിമ്മി റെയ്‌സ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ 1995 സെപ്റ്റംബര്‍ 11 നാണ് ഷാവേസ് തട്ടിക്കൊണ്ട് പോകുന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ബലാത്സംഗത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ ഇയാള്‍ അടിച്ച് കൊന്നു.

കുഞ്ഞിനെ മൂന്ന് മാസത്തോളം പൊലീസ് തിരഞ്ഞു. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. ഇതിനിടയിലവാണ് ഷാവേസ് താന്‍ കുതിരകളെ നോക്കിയിരുന്ന യജമാനനില്‍ നിന്നും പണം വാങ്ങാന്‍ എത്തിയത്. ഇയാളുടെ കൈവശം ഒരു കുട്ടിയുടെ ബാഗ് ഉണ്ടായിരുന്നത് സൂസന്‍ എന്ന തൊഴിലുടമ കണ്ടെത്തി. ഇത് മാത്രമല്ല ഇവരുടെ പക്കല്‍ നിന്നും കാണാതായ തോക്കും ഷാവേസില്‍ നിന്ന് ഇവര്‍ കണ്ടെടുത്തു.

തുടര്‍ന്നാണ് ഇയാളെ പൊലീസില്‍ എത്തിച്ചത്. കുഞ്ഞിന കൊന്നശേഷം മൃതദേഹം കത്തിച്ച് അടുത്തുള്ള ഒരു ഫാമിലെ പൂന്തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നു പ്രതി. തനിയ്ക്ക വധശിക്ഷ ഉള്‍പ്പടെയുള്ള കടുത്ത ശിക്ഷകള്‍ നല്‍കരുതെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചു. അവസാന ദയാഹര്‍ജി സമര്‍പ്പിച്ചിട്ടും ഫലമുണ്ടായില്ല. അവസാന ദയാഹര്‍ജി സമര്‍പ്പിച്ചതിനാല്‍ അതിന്റെ വിധി കാത്ത് മുന്‍കൂട്ടി നിശ്ചയിച്ചതിലും രണ്ട് മണിയ്ക്കൂര്‍ വൈകിയാണ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+