Get Updates
Get notified of breaking news, exclusive insights, and must-see stories!

20 വര്‍ഷമായി ഭര്‍ത്താവ് ഭാര്യയോട് മിണ്ടാറില്ല.!!!മറ്റു കാര്യങ്ങളൊക്കെ ഉഷാര്‍..കാരണമറിഞ്ഞാല്‍ ഞെട്ടും

ഭാര്യയോട് ഇരുപത് വര്‍ഷമായി മിണ്ടാതെ ജപ്പാന്‍കാരന്‍. കാരണമറിഞ്ഞാല്‍ കണ്ണുതള്ളിപ്പോകും

ടോക്കിയോ : ചട്ടിയും കലവുമാകുമ്പോള്‍ തട്ടിയും മുട്ടിയുമൊക്കെയിരിക്കുമെന്ന പഴമൊഴി ഏതാണ്ടെല്ലാ ഭാര്യാ-ഭര്‍ത്താക്കന്മാരുടെ കാര്യത്തിലും സത്യമാണ്. പരസ്പരം വഴക്കിടുന്നതും മിണ്ടാതിരിക്കുന്നതുമെല്ലാം സാധാരണം.

എന്നാല്‍ ഇത് കുറച്ച് കടുത്തുപോയി. ജപ്പാനിലെ ഒരു ഭര്‍ത്താവ് 20 വര്‍ഷമായി സ്വന്തം ഭാര്യയോട് വാ തുറന്ന് വല്ലതും മിണ്ടിയിട്ട്. ജപ്പാന്‍കാരനായ ഒട്ടോയു യുമി ആണ് ഈ അപൂര്‍വ ഭര്‍ത്താവ്.

ഭാര്യയോട് മാത്രം മിണ്ടില്ല

ഭാര്യയായ കത്യാമയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഒട്ടോയു യുമി താമസിക്കുന്നത്. ഇയാള്‍ മക്കളോടും മറ്റുള്ളവരോടും സംസാരിക്കാറുണ്ട്. എന്നാല്‍ ഭാര്യയോട് മാത്രം മിണ്ടില്ല. കാരണമാകട്ടെ ആര്‍ക്കുമറിയില്ല താനും.

മറുപടി ആംഗ്യം

കഴിഞ്ഞ 20 വര്‍ഷമായി ഇതാണ് പതിവ്. ഭാര്യ ഒട്ടോയു യുമിയോട് അങ്ങോട്ട് എന്തെങ്കിലും സംസാരിച്ചാലും മറുപടി നല്‍കില്ല. ചിലപ്പോള്‍ തലയാട്ടുകയോ ആംഗ്യം കാണിക്കുകയോ ചെയ്യും. അതാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഇത്രയും വര്‍ഷമായി നടക്കുന്ന ആശയവിനിമയം.

കാരണം അജ്ഞാതം

ഒട്ടോയു യുമി ഇങ്ങനെ വിചിത്രമായ രീതിയില്‍ പെരുമാറുന്നതിന്റെ കാരണമെന്തെന്ന് കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ അറിയില്ലായിരുന്നു. ആരും ചോദിച്ചിട്ടും ഇയാള്‍ ഉത്തരം നല്‍കാന്‍ തയ്യാറായില്ല. ഒട്ടോയുവിനെക്കൊണ്ട് മിണ്ടിക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ വിഫലമായി.

മകൻ വഴി കണ്ടെത്തി

അച്ഛനെക്കൊണ്ട് അമ്മയോട് സംസാരിപ്പിക്കാന്‍ ഒടുവില്‍ മൂത്തമകന്‍ ഒരു വഴി കണ്ടെത്തി. വീട്ടിലെ അവസ്ഥ കാണിച്ച് ടിവി ചാനലിന് കത്തെഴുതി. ചാനലുകാര്‍ വിഷയം ഏറ്റെടുത്തു. ഒട്ടോയുമിയെക്കൊണ്ട് വാ തുറപ്പിക്കാന്‍ പദ്ധതിയും തയ്യാറാക്കി.

നൊസ്റ്റാൾജിയ രക്ഷയായി

പ്രണയ വിവാഹമായിരുന്നു ഒട്ടോയുവിന്റെയും കത്യാമയുടേയും. ഇരുവരും പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞ പാര്‍ക്കാണ് ചാനലുകാര്‍ പ്രശ്‌നപരിഹാരത്തിന് തെരഞ്ഞെടുത്തത്. ഭാര്യയേയും ഭര്‍ത്താവിനെയും പാര്‍ക്കിലെത്തിച്ചു. പഴയ കാലത്തെ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനുള്ള സാഹചര്യമുണ്ടാക്കി.

മൌനവ്രതം മുറിഞ്ഞു

നൊസ്റ്റാള്‍ജിയ കേറി ഒടുവില്‍ ഒട്ടോയു യുമി കത്യാമയോട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം സംസാരിച്ചു. സംസാരത്തിനിടെ ഇത്രയും കാലം ആര്‍ക്കുമറിയാതിരുന്ന ആ രഹസ്യവും ഒട്ടോയു യുമി ഭാര്യയോട് വെളിപ്പെടുത്തി. ഭര്‍ത്താവ് മിണ്ടാതിരുന്നതിന്റെ കാരണം കേട്ട് ഭാര്യ ഞെട്ടി.

ഭയങ്കര കാരണം തന്നെ!

അസൂയയായിരുന്നു ആ കാരണം. ഭാര്യ തന്നെക്കാള്‍ കൂടുതല്‍ മക്കളോട് അടുപ്പം കാണിക്കുന്നതിലെ അസൂയ കാരണമായിരുന്നു ഒട്ടോയു യുമിയുടെ മൗനവ്രതം. ഇക്കാര്യം പറഞ്ഞ് വഴക്കിടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഒട്ടോയു യുമി മിണ്ടാതിരുന്നു. കാരണം കേട്ട് ഞെട്ടിയെങ്കിലും ഒട്ടോയു യുമി വാതുറന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+