ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവ് ടിപ്പായി കൊടുത്തത് മലമ്പാമ്പിനെ!!
ലോസ് ആഞ്ചലസ്: ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ടിപ്പ് നല്‍കുന്നത് സാധാരണയായി പണമാണ്, എന്നാല്‍ പണത്തിന് പകരം മലമ്പാമ്പിനെ നല്‍കിയാല്‍ എന്താകും അവസ്ഥ...?
ഹിറോഷി എന്ന യുവാവാണ് മലമ്പാമ്പിനെ നല്‍കി പുലിവാല്‍ പിടിച്ചത്. സ്‌നേഹത്തോടെ നല്‍കിയ ടിപ്പല്ല പകരം ദേഷ്യം തീര്‍ക്കാനായിരുന്നു 13 അടി നീളമുള്ള പാമ്പിനെ ഹോട്ടലില്‍ കൊടുന്ന് വിട്ടത്.
സംഭവം നടന്നത് ഇങ്ങനെ..

സംഭവം നടക്കുന്നത്
ലോസ് ആഞ്ചലസിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം നടക്കുന്നത്.

പാമ്പാണ് പ്രശ്‌നക്കാരന്‍
200 ഡോളറിന്റെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാല്‍ കഴിക്കാന്‍ കൂട്ടിന് വന്നത് ഒരു കുഞ്ഞ് പാമ്പില്‍ കുട്ടിയായിരുന്നു.

ഹോട്ടലില്‍ നിന്നും ഇറക്കി വിട്ടു
പാമ്പിനെ ഹോട്ടലില്‍ കയറ്റാന്‍ പറ്റില്ല എന്ന നിലാപാടായിരുന്നു ഉടമയ്ക്ക്.

തിരിച്ചു വന്നത്
ഹോട്ടലില്‍ നിന്നും ഇറക്കി വിട്ട ദേഷ്യത്തിന് അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നത് 13 അടി നീളമുള്ള മലമ്പാമ്പിനെയും കൊണ്ടാണ്.

പാമ്പിനെ കണ്ടാല്‍ പേടിക്കാത്തവരുണ്ടോ?
13 നീളമുള്ള പാമ്പിനെ കണ്ടാല്‍ പേടിക്കാത്തവര്‍ ആരാണുള്ളത്. പരിസരം മൊത്തത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
ക്രിമിനല്‍ കുറ്റം
സംഭവത്തില്‍ യുവാവിനെതിരെ പോലീസ് ക്രമിനില്‍ കുറ്റം ചുമത്തി. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications