ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവിനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകള്‍ ഇവാങ്ക ട്രംപിനെ ആക്ഷേപിക്കാനും മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.
ഭര്‍ത്താവ് ജറേഡ് കുഷ്നറും ഇവാങ്കയ്ക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഡോണാള്‍ഡ് ട്രംപിന്റെ മൂത്തമകള്‍
അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായിരിക്കേയാണ് ഫാഷന്‍ മോഡലായ ഇവാനയെ ഡൊണാള്‍ഡ് ട്രംപ് വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള മകളാണ് ഇവാങ്ക മേരി ട്രംപ്. അമേരിക്കന്‍ വ്യവസായ പ്രമുഖയും ഫാഷന്‍ മോഡലുമാണ് 35 കാരിയായ ഇവാങ്ക.

ഹവായിലേക്കുള്ള യാത്രക്കിടെ
വെക്കേഷന് ആഘോഷിക്കാനായി ഭര്‍ത്താവ് ജറേഡ് കുഷ്നര്‍ക്കൊപ്പം ഹവായിലേക്ക് പോകാനായി വിമാനത്തില്‍ കയറിയതായിരുന്നു ഇവാങ്ക. അപ്പോഴാണ് യാത്രക്കാരില്‍ ഒരാള്‍ ഇവര്‍ക്ക് നേരെ തിരിഞ്ഞത്. നിങ്ങള്‍ ഞങ്ങളുടെ രാജ്യം നശിപ്പിച്ചു ഇപ്പോഴിതാ ഈ യാത്ര നശിപ്പിക്കാനും എത്തി എന്ന് പറഞ്ഞായിരുന്നു ശകാരവര്‍ഷം.

പിന്തുടര്ന്ന് ശല്യപ്പെടുത്തി
ജെറ്റ് ബ്ലൂ വിമാനത്തില്‍ തന്റെ ഭര്‍ത്താവ് ഇവാങ്ക ട്രംപിനെയും ഭര്‍ത്താവിനെയും പിന്തുടര്ന്ന് ശല്യം ചെയ്യാന്‍ ശ്രമിച്ചതായി മാത്യു ലാന്‍സര്‍ എന്നൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഏതാനും ട്വീറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലതും പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു.

അച്ഛന് പിന്തുണ
ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഇവാങ്ക സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ അച്ഛന് ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിച്ച് ഇവാങ്കയും ഭര്‍ത്താവും രംഗത്തെത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന് വലിയ സ്നേഹമാണ് ഇവാങ്കയോട്, ഇത് പലപ്പോഴും അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്.
-
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications