കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവിനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു

  • By Kishor
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകള്‍ ഇവാങ്ക ട്രംപിനെ ആക്ഷേപിക്കാനും മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.

ഭര്‍ത്താവ് ജറേഡ് കുഷ്‌നറും ഇവാങ്കയ്‌ക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഡോണാള്‍ഡ് ട്രംപിന്റെ മൂത്തമകള്‍

ഡോണാള്‍ഡ് ട്രംപിന്റെ മൂത്തമകള്‍

അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായിരിക്കേയാണ് ഫാഷന്‍ മോഡലായ ഇവാനയെ ഡൊണാള്‍ഡ് ട്രംപ് വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള മകളാണ് ഇവാങ്ക മേരി ട്രംപ്. അമേരിക്കന്‍ വ്യവസായ പ്രമുഖയും ഫാഷന്‍ മോഡലുമാണ് 35 കാരിയായ ഇവാങ്ക.

ഹവായിലേക്കുള്ള യാത്രക്കിടെ

ഹവായിലേക്കുള്ള യാത്രക്കിടെ

വെക്കേഷന്‍ ആഘോഷിക്കാനായി ഭര്‍ത്താവ് ജറേഡ് കുഷ്‌നര്‍ക്കൊപ്പം ഹവായിലേക്ക് പോകാനായി വിമാനത്തില്‍ കയറിയതായിരുന്നു ഇവാങ്ക. അപ്പോഴാണ് യാത്രക്കാരില്‍ ഒരാള്‍ ഇവര്‍ക്ക് നേരെ തിരിഞ്ഞത്. നിങ്ങള്‍ ഞങ്ങളുടെ രാജ്യം നശിപ്പിച്ചു ഇപ്പോഴിതാ ഈ യാത്ര നശിപ്പിക്കാനും എത്തി എന്ന് പറഞ്ഞായിരുന്നു ശകാരവര്‍ഷം.

പിന്തുടര്‍ന്ന് ശല്യപ്പെടുത്തി

പിന്തുടര്‍ന്ന് ശല്യപ്പെടുത്തി

ജെറ്റ് ബ്ലൂ വിമാനത്തില്‍ തന്റെ ഭര്‍ത്താവ് ഇവാങ്ക ട്രംപിനെയും ഭര്‍ത്താവിനെയും പിന്തുടര്‍ന്ന് ശല്യം ചെയ്യാന്‍ ശ്രമിച്ചതായി മാത്യു ലാന്‍സര്‍ എന്നൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഏതാനും ട്വീറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലതും പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു.

അച്ഛന് പിന്തുണ

അച്ഛന് പിന്തുണ

ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഇവാങ്ക സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ അച്ഛന്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിച്ച് ഇവാങ്കയും ഭര്‍ത്താവും രംഗത്തെത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന് വലിയ സ്‌നേഹമാണ് ഇവാങ്കയോട്, ഇത് പലപ്പോഴും അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്.

English summary
Man removed from flight after allegedly harassing Ivanka Trump and Husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X