കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍: ആദ്യഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി യുവാവ് കോടതി കയറി

  • By ജാനകി
Google Oneindia Malayalam News

മനാമ: ആദ്യഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി എത്തിയ യുവാവ് കോടതി കയറി. ബഹ്‌റൈന്‍ സ്വദേശിയായ യുവാവാണ് തന്റെ ആദ്യഭാര്യയെ ഞെട്ടിച്ചതിന് കോടതി കയറിയത്. ആദ്യഭാര്യയെ ഞെട്ടിയ്ക്കാന്‍ രണ്ടാം ഭാര്യയുമായാണ് യുവാവ് വീട്ടിലെത്തിയത്. പിന്നത്തെ പൂരം പറയണോ.

ഒാഫീസ് ആവശ്യങ്ങള്‍ക്കായി പോയ ഭര്‍ത്താവിനെ ഒരാഴ്ച കഴിഞ്ഞും കാണാതിരുന്നതോടെ ഏറെ സങ്കടത്തിലായ ആദ്യ ഭാര്യയ്ക്ക് മുന്നിലേയ്ക്കാണ് യുവാവ് രണ്ടാം ഭാര്യയുമായി എത്തിയത്. 33 കാരിയായ യുവതി തന്റെ ഭര്‍ത്താവിനേയും 25കാരിയായ രണ്ടാം ഭാര്യയേയും കണ്ട് ഞെട്ടി. ആദ്യം കരയുകയും ബഹളം വയ്ക്കുകയും ചെയ്തു. പിന്നീട് ഭര്‍ത്താവിനേയും പുതിയ ഭാര്യയേയും കൈയ്യേറ്റം ചെയ്യാന്‍ തുടങ്ങി.

Wedding

പുതിയ ഭാര്യയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല, ആദ്യ ഭാര്യയെ കണക്കിന് തല്ലി. രണ്ട് ഭാര്യമാരും തമ്മിലുള്ള തല്ല് ഒടുവില്‍ ഭര്‍ത്താവിനെ കോടതിയില്‍ എത്തിച്ചു. എന്നാല്‍ കോടതി ശിക്ഷ വിധിച്ചത് രണ്ട് ഭാര്യമാര്‍ത്തും എതിരെയായിരുന്നു. രണ്ട് യുവതികളും 20, 100 ബഹ്‌റൈനി ദിനാര്‍ പിഴയൊടുക്കണമെന്ന് കോടതി ഉത്തവിട്ടു . അല്‍വസാത് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .

English summary
Man returns home with 2nd wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X