കാമുകിയെ നോക്കിയ 20 കാരന് മേൽ കാര്‍ ഇടിച്ച് കയറ്റി
ലണ്ടന്‍: കാമുകിയെ നോക്കിയെന്ന കാരണത്താല്‍ 20 കാരനെ കാറ് കയറ്റി കൊല്ലാന്‍ ശ്രമിച്ച 26കാരന് കോടതി 20 മാസം തടവ് ശിക്ഷ വിധിച്ചു. ട്രെയിനില്‍ വച്ച് കാമുകിയെ നോക്കിയതില്‍ വില്ല്യം വൈറ്റ്‌ഹോണ്‍ 20 കാരനുമായി തര്‍ക്കം നടന്നിരുന്നു.
ട്രെയിനില്‍ വച്ച് പ്രശ്‌നമുണ്ടാക്കിയതിന് ഇരുവരെയും സ്റ്റേഷനില്‍ ഇറക്കിവിട്ടു. അവിടെ വച്ചാണ് യുവാവിന് മേല്‍ കാര്‍ ഇടിച്ച് കയറ്റിയത്. എന്നാല്‍ നിസാര പരിക്കുകളോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു.

യുവാവിന്റെ പരാതിയില്‍ വില്ല്യംസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് കേസിള്‍ വിധി പറഞ്ഞത്.












Click it and Unblock the Notifications