ഭര്‍ത്താവിന്റെ കൂര്‍ക്കം വലി അന്ത്യശ്വാസമെന്നറിഞ്ഞില്ല; തള്ളി താഴെയിട്ടു, പിന്നീട് സംഭവിച്ചത് ....
ലെവിസ് ലിറ്റിലി(25) ആണ് മരിച്ചത്. ലിസ ലീ എന്ന യുവതിക്കാന്‍ ഈ ദൗര്‍ഭാഗ്യകരമായ വിധി വന്നിരിക്കുന്നത്.
ലണ്ടന്‍: കൂര്‍ക്കം വലിയെ തുടര്‍ന്ന് കട്ടില്‍ നിന്നും തള്ളിയിട്ട യുവിതി രാവിലെ കണ്ടത് ഭര്‍ത്താവിന്റെ മൃതദേഹം.കൂര്‍ക്കം വലി എന്ന് കരുതി താന്‍ കേട്ട ശബ്ദം ഭര്‍ത്താവ് അന്ത്യശ്വാസം വലിക്കുന്നതെന്ന് അറിഞ്ഞ യുവതി ശരിക്കും ഞെട്ടി പോകുകയായരുന്നു. ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലാണ് സംഭവം.
ലെവിസ് ലിറ്റിലി(25) ആണ് മരിച്ചത്. ലിസ ലീ എന്ന യുവതിക്കാന്‍ ഈ ദൗര്‍ഭാഗ്യകരമായ വിധി വന്നിരിക്കുന്നത്. അസാധാരണമായ രീതിയില്‍ ഹൃദയ സ്പന്ദനം ഉണ്ടാക്കുന്ന ബ്രുഗഡ സിന്‍ഡ്രോം എന്ന രോഗത്തിന് അടിമയായിരുന്നു ലെവിസ്.

കൂര്‍ക്കം വലി
ബ്രുഗഡ സിന്‍ഡ്രോം എന്ന രോഗത്തിന് അടിമയായവര്‍ ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ അസാധാരണമായ ശബ്ദം പുറത്തു വരാറുണ്ട്. ഇതണ്് ലിസ കൂര്‍ക്കെ വലിയാണെന്ന് തെറ്റിദ്ധരിച്ചത്.

അറിയാന്‍ കഴിഞ്ഞില്ല
തൊട്ടടുത്ത് കിടന്ന ഭര്‍ത്താവ് അന്ത്യശ്വാസം വലിച്ചിട്ടും അതറിയാന്‍ കഴിയാതെ പോയതില്‍ ഏറെ ദു:ഖിതയാണ് ലിസ.

ഇന്റേല്‍ ഡിഫെബ്രില്ലിയേറ്റര്‍
ബ്രുഗഡ സിന്‍ഡ്രോം രോഗത്തിന് അടിമകളായ രോഗികളില്‍ ഉപയോഗിക്കേണ്ട ഇന്റേല്‍ ഡിഫെബ്രില്ലിയേറ്റര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ലെവിസ് മരണപ്പെടില്ലായിരുന്നുവെന്ന് ലിസ കരുതുന്നു.

ഒരു കുട്ടിയുണ്ട്
ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഇത്തരം രോഗങ്ങള്‍ക്കുള്ള ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ലിസ. ലെവിസ്-ലിസ ദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ട്.












Click it and Unblock the Notifications