കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊണ്ണത്തടിയന്മാര്‍ക്കിടയില്‍ ഇരുന്ന് 14 മണിക്കൂര്‍ വിമാനയാത്ര!ഒരു ലക്ഷം ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന്

ഓസ്‌ട്രേലിയന്‍ സ്വദേശിയായ മൈക്കല്‍ ആന്റണി ടൈലറാണ് അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.

Google Oneindia Malayalam News

മെല്‍ബണ്‍: രണ്ട് പൊണ്ണത്തടിയന്മാര്‍ക്കിടയില്‍ ഇരുന്ന് 14 മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വന്നതിന് വിമാനക്കമ്പനി ഒരു ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മൈക്കല്‍ ആന്റണി ടൈലറാണ് അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.

2015 ഡിസംബറിലാണ് ടൈലറിന് രണ്ട് പൊണ്ണത്തടിയന്മാര്‍ക്കിടയില്‍ ഇരുന്ന് 14 മണിക്കൂര്‍ വിമാന യാത്ര ചെയ്യേണ്ടി വന്നത്. സിഡ്‌നിയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്കുള്ള യാത്രയ്ക്കിടെ, സീറ്റ് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ ജീവനക്കാര്‍ തന്റെ ആവശ്യം പരിഗണിച്ചില്ലെന്നും ടൈലര്‍ ആരോപിക്കുന്നു.

14 മണിക്കൂര്‍ യാത്ര...

14 മണിക്കൂര്‍ യാത്ര...

സിഡ്‌നിയില്‍ നിന്ന് ലോസ് ആഞ്ചല്‍സിലേക്കുള്ള യാത്രയ്ക്കിടെയാണ് ടൈലര്‍ രണ്ട് പൊണ്ണത്തടിയന്മാര്‍ക്കിടയില്‍ പെട്ടത്. ഇക്കണോമി ക്ലാസില്‍ സീറ്റ് ലഭിച്ച ടൈലര്‍, തനിക്ക് വേറെ സീറ്റ് നല്‍കണമെന്ന് അപേക്ഷിച്ചിട്ടും എയര്‍ഹോസ്റ്റസുമാര്‍ ഗൗനിച്ചില്ലെന്നും പരാതിയിലുണ്ട്. രണ്ട് തടിയന്മാര്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി 14 മണിക്കൂറാണ് ടൈലര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നത്.

നഷ്ടപരിഹാരമായി ഒരു ലക്ഷം ഡോളര്‍...

നഷ്ടപരിഹാരമായി ഒരു ലക്ഷം ഡോളര്‍...

ഇക്കോണമി ക്ലാസിലെ വിന്‍ഡോ സീറ്റാണ് ടൈലര്‍ക്ക് ലഭിച്ചത്. എന്നാല്‍ തൊട്ടടുത്ത രണ്ട് സീറ്റിലും തടിയന്മാര്‍ വന്നത് കാരണം ഞെരുങ്ങിയിരുന്ന് യാത്ര ചെയ്യേണ്ടി വന്നു. തന്റെ സീറ്റം കൈയേറിയാണ് സഹയാത്രികന്‍ ബുദ്ധിമുട്ടുണ്ടാക്കിയതെന്നും ടൈലര്‍ ആരോപിക്കുന്നു. തനിക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിനും, വിമാനയാത്ര കാരണമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും പകരം ഒരു ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ടൈലറുടെ ആവശ്യം.

മുന്‍പും പരാതി...

മുന്‍പും പരാതി...

14 മണിക്കൂര്‍ തടിയന്മാര്‍ക്കിടയില്‍ ഇരുന്ന് യാത്ര ചെയ്തത് കാരണം ശക്തമായ പുറം വേദനയും, കഴുത്തിനും നടുവിനും പരിക്ക് പറ്റിയെന്നുമാണ് ടൈലര്‍ ആരോപിക്കുന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെതിരെയും മുന്‍പ് സമാനമായ പരാതി ഉയര്‍ന്നിരുന്നു. ഇറ്റാലിയന്‍ സ്വദേശിയാണ് ഒമ്പത് മണിക്കൂര്‍ തടിയന്റെ കൂടെയിരുന്ന് ഞെരുങ്ങി യാത്രചെയ്യേണ്ടി വന്നതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്ന് പരാതി നല്‍കിയത്.

സീറ്റുകള്‍ക്കിടയിലെ സ്ഥലം കുറവെന്ന്...

സീറ്റുകള്‍ക്കിടയിലെ സ്ഥലം കുറവെന്ന്...

അമേരിക്കന്‍ എയര്‍ലൈന്‍സിലെ ജീവനക്കാരുടെ മോശം പെരുമാറ്റവും, വിമാനത്തിലെ സൗകര്യക്കുറവുകളെ സംബന്ധിച്ചും ടൈലര്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിമാനത്തിലെ സീറ്റുകള്‍ തമ്മിലുള്ള അകലം കുറവാണെന്നും, ലെഗ് റൂം സ്‌പേസ് ഇടുങ്ങിയതാണെന്നുമാണ് ആരോപണം.

ലെഗ് റൂം സ്‌പേസ് കുറച്ചിരുന്നു...

ലെഗ് റൂം സ്‌പേസ് കുറച്ചിരുന്നു...

ഓസ്‌ട്രേലിയന്‍ സ്വദേശി നല്‍കിയ കേസിനെ കുറിച്ച് കമ്പനി പഠിക്കുകയാണെന്നും, ആരോപണങ്ങള്‍ പരിശോധിക്കുകയാണെന്നുമാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പ്രതികരിച്ചത്. അതേസമയം, കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനായി ഇക്കണോമി ക്ലാസുകളിലെ ലെഗ് റൂം സ്‌പേസ് കുറയ്ക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Man seated next to ‘obese’ passengers seeks compensation from US airline.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X