കാമുകിയുടെ ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ കൊന്നത് 'വോട്ക' വെള്ളം ചേര്‍ക്കാതെ കുടിപ്പിച്ച്
സെന്റ് ജോണ്‍സ്‌ബെര്‍ഗ്: കാമുകിയുടെ ബുദ്ധിമാന്ദ്യമുള്ള 13 വയസ്സുകാരന് വെള്ളം ചേര്‍ക്കാതെ മദ്യം കുടിപ്പിച്ച് കൊന്ന കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവ്.
2014 ഒക്ടോബര്‍ മാസത്തിലാണ് വാള്‍ട്ടര്‍ റിച്ച്‌റ്റെര്‍ട്ട്‌സ്(38) എന്നയാള്‍ കുട്ടിയ്ക്ക് മദ്യം നല്‍കി കൊന്നത്. ഭക്ഷണം നല്‍കുന്ന ട്യൂബിലൂടെ വോട്ക ഒഴിച്ച് കൊടുക്കുകയായിരുന്നു.

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ഇയാള്‍ക്ക് കൂടെ താമസിപ്പിക്കാന്‍ താല്പര്യമില്ലാത്തതാണ് കൊലപാതകത്തിന് കാരണമായത്. ഭക്ഷണത്തിന് വേണ്ടി ബഹളം വെച്ചപ്പോഴാണ് ഇയാള്‍ വോട്ക നല്‍കിയത്.
13 കാരനായ ഐസകിന് കണ്ണിന് കാഴ്ചയും ഇരു ചെവികളും ഇല്ല. ജന്മനാ ശരീരം തളര്‍ന്ന അവസ്ഥയിലാണ് കഴിയുന്നത്.












Click it and Unblock the Notifications