Get Updates
Get notified of breaking news, exclusive insights, and must-see stories!

89കാരിയെ പീഡിപ്പിച്ച യുവാവിന് 100 വർഷത്തെ തടവ് ശിക്ഷ!! പരോൾ 85 വർഷം കഴിഞ്ഞ് മാത്രം !!!

2015ലാണ് കേസിന് ആസ്പദമായ സംഭവം.

ന്യൂയോര്‍ക്ക്: 89കാരിയെ ബലാത്സംഗം ചെയ്യുകയും പണം അപഹരിയ്ക്കുകയും ചെയ്ത 23കാരന് 100 വര്‍ഷത്തെ തടവ്. ചിക്കാഗോ കോടതിയാണ് ശിക്ഷ വിധിച്ചത്. 85 വര്‍ഷമെങ്കിലും ജയിലില്‍ കിടന്നാല്‍ മാത്രമേ ഇയാള്‍ക്ക് പരോള്‍ ലഭിയ്ക്കുകയുള്ളു.

കേസ്

2015ലാണ് കേസിന് ആസ്പദമായ സംഭവം. എണ്‍പത്തി ഒന്‍പത്കാരി ഒറ്റയ്ക്ക് താമസിയ്ക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ടെവിന്‍ റെയ്‌നെ എന്ന യുവാവ് തോക്ക് ചൂണ്ടി വൃദ്ധയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ബലാത്സംഗം

വൃദ്ധയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ചെയ്തു. കൂടാതെ അടുത്തുള്ള എടിഎമ്മില്‍ കൊണ്ട് പോയി പണം മുഴുവന്‍ പിന്‍വലിപ്പിച്ചു.

ശിക്ഷ

പ്രായമായ സ്ത്രീയോട് ഗുരുതരമായ തെറ്റാണ് ടെവിന്‍ ചെയ്തത് എന്ന് കോടതി വിലയിരുത്തി. 100 വര്‍ഷം തടവ് ശിക്ഷയാണ് ഇയാള്‍ വിധിച്ചത് എന്ന് ഷിക്കാഗോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പീല്‍

യുവാവിന് ലഭിച്ച ശിക്ഷയ്ക്ക് എതിരെ അഭിഭാഷകന്‍ അപ്പീല്‍ നല്‍കും. 85 വര്‍ഷമെങ്കിലും ജയിലില്‍ കിടന്നാല്‍ മാത്രമേ ഇയാള്‍ക്ക് പരോള്‍ ലഭിയ്ക്കുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+