അതിക്രമങ്ങൾ അവസാനിയ്ക്കുന്നില്ല...മോഡലിനെ പച്ചയ്ക്ക് തീ കൊളുത്തി കൊന്നു!!! യുവാവിന് വധശിക്ഷ !!!
മയക്ക്മരുന്ന് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലയ്ക്ക് കാരണമായതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഫ്‌ളോറിഡ: നടിയെ തീ കൊളുത്തിക്കൊന്ന കേസില്‍ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. പ്രശസ്ത മോഡല്‍ ഡാര്‍സി നോവ്‌ലസിനെ കൊന്ന കേസിലാണ് വാറ്റിസി കിര്‍ക്മാന്‍ എന്നയാളെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
മയക്ക്മരുന്ന് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലയ്ക്ക് കാരണമായതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

2008ലാണ് പ്രശസ്ത മോഡലായ 22കാരി ഡാര്‍സി നോവ്‌ലന്‍സിനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മോഡലിനെ ജീവനോടെ കത്തിയ്ക്കുകയായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.

2006ലാണ് ഡാര്‍സി ബ്രവാര്‍ഡ് കമ്മ്യൂണിറ്റ് കോളേജില്‍ ചേര്‍ന്നത്. ഇവരുടെ കാമുകന്‍ ക്രിസ്റ്റഫര്‍ പ്രാറ്റും ഇവിടെ പഠിയ്ക്കുന്നുണ്ടായിരുന്നു. കൊലനടത്തിയ കിര്‍ക്മാന്‍, ക്രിസ്റ്റഫറിന്റെ സുഹൃത്ത് ആയിരുന്നു.

ക്രിസ്റ്റഫറും കിര്ക്മാനും തമ്മില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നു. ഇത് ഡെര്‍സി അറിയാന്‍ ഇടയായി. ഈ വിവരങ്ങള്‍ ഡെര്‍സി പൊലീസിനോട് പറയുമെന്ന് ഭയന്നിട്ടാണ് കിര്‍ക്മാന്‍ കൊലനടത്തിയത്.

ജീവനോടെയാണ് മോഡലിനെ കത്തിച്ചത്. കയ്യും കാലും കൂട്ടിക്കെട്ടിയിരുന്നു. പെട്ടന്ന് തീ പിടിയ്ക്കുന്ന ഓയിലിന്റെ ഗ്രീസിന്റെയും അടുത്ത് ഇവരെ കൊണ്ട് നിര്‍ത്തി തീ വയ്ക്കുകയായിരുന്നു.

കാണാനില്ലെന്ന ബന്ധുക്കലുടയെും സുഹൃത്തുക്കളുടെയും പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് കിര്‍ക്മാന്‍ അറസ്റ്റിലാവുന്നത്. യുവതിയെ ജീവനോടെ തീ വെച്ച് കൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

തെളിവുകളെല്ലാം കിര്‍ക്മാന്‍ എതിരായിരുന്നു. 12 അംഗ ജഡ്ജിമാരുടെ പാനലാണ് കേസ് പരിഗണിച്ചത്. ഇതില്‍ 10 പേര് കിര്‍ക്മാന്‍ വധശിക്ഷ നല്‍കണമെന്ന നിലപാടാണ് എടുത്തത്.












Click it and Unblock the Notifications