മദ്യലഹരിയില്‍ ഇളയ സഹോദരന്മാരെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
ഫൈസലാബാദ്: മദ്യലഹരിയില്‍ എത്തിയ ജേഷ്ഠന്‍ ഇളയ സഹോദരന്മാരെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പാകിസ്താനിനെ ഫൈസലാബാദിലാണ് സംഭവം.
മുഷ്താഹ് എന്ന യുവാവ് മദ്യപ്പിച്ചെത്തി ഇളയ സഹോദരന്മാരായ മുഹമ്മദ് ഉമ്മര്‍, അബു ബക്കര്‍ എന്നിവരോട് 500 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ നിരസിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുക്കുകയായിരുന്നു.

സഹോദരന്മാരെ തീ കൊളുത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. മൂന്ന് പേരെയും അലൈഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഷ്താഹ് മദ്യലഹരിയിലായിരുന്നെന്നും സഹോദരന്മാരെ ആക്രമിച്ചത് യുവാവിന് ഓര്‍മ്മിയില്ലെന്നുമാണ് വീട്ടുക്കാര്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പോലീസ് കൊലപാതകശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications