ശരീരത്തില്‍ തീ കൊളുത്തി ഹൈവേയിലൂടെ ഓടിയത് നികുതി പിരിവില്‍ നിന്നും രക്ഷപ്പെടാനോ?
മുല്‍ത്താന്‍: നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി ഈ ചെറുപ്പക്കാരന്‍. ശരീരത്തില്‍ തീ കൊള്ളുത്തി ഹൈവേയിലൂടെ ഓടുന്ന 24 ക്കാരനെ കണ്ട് ആളുകള്‍ ഒരു നിമിഷം പരിഭ്രാന്തരായി. നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ കുറെ പേര്‍ യാത്ര നിര്‍ത്തി കാഴ്ചക്കാരായി.
മാനസിക പ്രശ്‌നമുള്ള ആളോണോ എന്ന് ഭയന്ന് പലരും ഓടി രക്ഷപ്പെട്ടു. കാരണം അതൊന്നുമായിരുന്നില്ല. നികുതി വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിക്കാത്തതിനാല്‍ സ്വയം ബലി നല്‍കി പ്രതിഷേധിക്കാനായിരുന്നു ഇയാളുടെ തീരുമാനം. നാടകീയം എന്ന് തോന്നിപ്പിച്ച സംഭവം നടന്നത് ഇങ്ങനെ...

ഷഹബാസ് അഹമദ്
ഷഹബാസ് അഹമദ് എന്ന 24 ക്കാരനാണ് ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്.

സംഭവം നടക്കുന്നത്
പാക്കിസ്ഥാനിലെ മുല്‍ത്താന്‍ നഗരത്തില്‍ നാഷണല്‍ ഹൈവെയിലാണ് നാടകീയമായ സംഭവം അരങ്ങേറുന്നത്. സ്വന്തം ശരീരത്തില്‍ തീ കൊള്ളുത്തി റോഡിലൂടെ ഓടുന്ന ചെറുപ്പക്കാരനെയാണ് നാട്ടുക്കാര്‍ കാണുന്നത്.

സ്വയം ആളി കത്തിയപ്പോള്‍
ശരീരം മുഴുവന്‍ തീ ആളിപടര്‍ന്ന് വസ്ത്രം മുക്കാല്‍ ഭാഗത്തോളം കത്തിപോയിരുന്നു. ഇത്രയും പൊളിയിട്ടും ആരുടെയും സഹായം തേടാന്‍ ഷഹബാസ് തയ്യാറായില്ല.

കണ്ടുനിന്നവരുടെ പ്രതികരണം
ജനങ്ങള്‍ ആകെ പരിഭ്രാന്തരായി. നടക്കുന്നത് എന്താണെന്ന് മനസ്സിലാകാതെ പലരും യാത്ര നിര്‍ത്തി കാണികളായി.

രക്ഷപ്പെടുത്താനുള്ള ശ്രമം
ശരീരം മുഴുവന്‍ തീപടര്‍ന്ന് ഷഹബാസ് മണ്ണില്‍ വീണപ്പോള്‍ മറ്റൊരു ചെറുപ്പക്കാരന്‍ മണല്‍ ഇട്ട് തീ കെടുത്താന്‍ ശ്രമിച്ചു.

ഷഹബാസിന്റെ ഇപ്പോഴത്തെ അവസ്ഥ
നാട്ടുക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തില്‍ 80% പൊള്ളല്‍ ഏറ്റിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഷഹബാസ്.

തീ കൊളുത്താനുള്ള കാരണം
നികുതി പിരിവില്‍ നിന്നും രക്ഷപ്പെടാനാണ് 24 ക്കാരന്‍ ഇങ്ങനൊരു സാഹസികതയ്ക്ക് മുതിര്‍ന്നത് എന്നാണ് പറയുന്നത്. ഷഹബാസിന്റെ ആരോഗ്യനില തിരിച്ചു കിട്ടിയാന്‍ മാത്രമേ എന്താണ് നടന്നത് എന്ന് അറിയാന്‍ സാധിക്കൂ.












Click it and Unblock the Notifications