ഭാര്യയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു; പ്രതി പറഞ്ഞ കാരണം, കേട്ടാൽ ഞെട്ടും...
അജ്മാന്: സ്വന്തം ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അറബ് യുവാവിനെ ആറ് മാസം തടവിനും ഒരു ലക്ഷം ദിര്‍ഹം പിഴയ്ക്കും അജ്മാന് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ നാട്ടിലേക്ക് പറഞ്ഞയക്കാനും തീരുമാനമായി. വൈവാഹിക രഹസ്യങ്ങള്‍ പുറത്താക്കിയെന്ന കുറ്റത്തിനാണ് 38കാരനായ അറബ് യുവാവിനെതിരേ കോടതി ശിക്ഷ വിധിച്ചത്.
കാമുകിയുമായുള്ള തന്റെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിന് പ്രതികാരമായി യുവാവ് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ വാട്ട്സാപ്പിലും ഇമോയിലും പോസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയുടെ കിടപ്പറ ചിത്രങ്ങള്‍ക്കൊപ്പം അവരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള ടെക്സറ്റ് മെസേജും ഇയാള്‍ അയച്ചതായി പോലിസ് കണ്ടെത്തി.

കാമുകിയുമായുള്ള ബന്ധം എതിര്‍ത്താല്‍ തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി കോടതിയെ ബോധിപ്പിച്ചു. ഭര്‍ത്താവിന്റെ അമിതമദ്യാപന ശീലത്തെ താന്‍ എതിര്‍ത്തതും തന്നോടുള്ള വിരോധത്തിന് കാരണമായതായും യുവതി പറഞ്ഞു. ഭര്‍തൃമതിയായ കാമുകിക്ക് തന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തതായി പിന്നീട് യുവതി കണ്ടെത്തുകയായിരുന്നു. നന്നായി മദ്യപിച്ച ഭര്‍ത്താവ് വളരെ വൈകിയായിരുന്നു അന്ന് വീട്ടിലെത്തിയത്. ഭാര്യയുടെ ചിത്രങ്ങള്‍ അയച്ചതായി കാമുകിക്കയച്ച ടെക്സ്റ്റ് മെസേജുകളും താന്‍ കാണാനിടയായതായി യുവതി പറഞ്ഞു.
ഇക്കാര്യം താന്‍ മനസ്സിലാക്കിയെന്നറിഞ്ഞ ഭര്‍ത്താവ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടികളുമായി ഒരു വിധം വീട്ടില്‍ നിന്ന് രക്ഷിപ്പെടുകയായിരുന്നു. അന്ന് രാത്രി കോര്‍ണിഷിലാണ് കുട്ടികള്‍ക്കൊപ്പം കഴിച്ചുകൂട്ടിയതെന്നും യുവതി പറഞ്ഞു. പിന്നീട് ബന്ധുവിന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളുടെ അഭാവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications