നിരാശ കാമുകന് മുഖത്തിന് നേരെ നിറയൊഴിച്ചു, കഴുത്തറുത്തു, വയറില്‍ കുത്തി, എന്നിട്ടും മരിച്ചില്ല
ഇവിംഗ്: കാമുകിയെ സന്ദര്‍ശിച്ച കാമുകന് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് പറഞ്ഞാല്‍ ഈ ശ്രമത്തിന് ഒരു പ്രത്യേകതയുണ്ട്. തന്റെ മുഖത്ത് വെടിവയ്ക്കുകയും കഴുത്തറുക്കുകയു വയറില്‍ കുത്തുകയും ചെയ്താണ് യുവാവ് മരിയ്ക്കാന്‍ ശ്രമിച്ചത്. ഇത്രയും ശ്രമ നടത്തി മരിയ്ക്കാന്‍ തീരുമാനിച്ചെങ്കിലും യുവാവ് മരിച്ചില്ല. മരിച്ചില്ലെന്ന് മാത്രമല്ല ആരോഗ്യനില വീണ്ടെടുത്തു വരികയാണ്.
ന്യൂയോര്‍ക്കിലെ ഇവിംഗ് ടൗണിലാണ് സംഭവം. ഡെയ്ന്‍ ജാക്സണ് (48) എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടത്. ആര്ഡെന് അവന്യൂവിലുള്ള കാമുകിയെ കാണാന്‍ രാവിലെ 11.30 ഓടെയാണ് ഡെയ്സന്‍ എത്തിയത്. കാമുകിയെ സന്ദര്‍ശിച്ചത് മുതല്‍ തന്നെ യുവാവ് അസാധാരണമായി പെരുമാറാന്‍ തുടങ്ങി.

കാമുകിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ ഇയാള്‍ തൊട്ടടുത്ത വൃദ്ധ ദമ്പതികളുടെ വീട്ടിലെത്തി. തനിയ്ക്ക് ഫോണ്‍ ചെയ്യണമെന്നും ഫോണ്‍ തരൂ എന്നും വൃദ്ധയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിസമ്മതിയ്ക്കുകയും വാതില്‍ പൂട്ടാന്‍ ശ്രമിയ്ക്കുകയും ചെയ്തു. ഈ സമയം യുവാവ് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി. അടുക്കളയിലെത്തിയ ഇയാള്‍ കേക്ക് മുറിയ്ക്കുന്ന കത്തിയെടുത്ത് കഴുത്ത് മുറിച്ചു. അതിന് ശേഷം ഇറച്ചി കത്തിയെടുത്ത് വയറില്‍ ആഞ്ഞ് വെട്ടുകയും കുത്തുകയും ചെയ്തു.
ഈ സമയം വീട്ടുടമസ്ഥനായ വൃദ്ധന് പോയിന്റെ 357 കൈത്തോക്കുമായി മുറിയില്‍ നിന്ന് പുറത്തിറങ്ങുകയയായിരുന്നു. വൃദ്ധനില്‍ നിന്ന് തോക്ക് തട്ടിപ്പറിയ്ക്കാന്‍ കാമുകന് ശ്രമിച്ചു. ഇതിനിടയില്‍ വൃദ്ധനും വൃദ്ധയ്ക്കും വെടിയേറ്റു. വൃദ്ധനില്‍ നിന്നും തോക്ക് തട്ടിപ്പറിച്ച യുവാവ് തന്റെ കവിളിന് നേരെ തോക്ക് ചൂണ്ടി വെടിയുതിര്‍ത്തു. പൊലീസ് സ്ഥലത്തെത്തി യുവാവിന് ആശുപത്രിയിലാക്കി. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications