അമ്മയെ വെടിവച്ച് വീഴ്ത്തി മരണപ്പിടച്ചില്‍ കണ്ടുനിന്ന ശേഷം അറബി മുങ്ങി, സൗദിയെ ഞെട്ടിച്ച കൊലപാതകം
റിയാദ്: മദ്യത്തിനും മയക്കുമരുന്നിനും ഒക്കെ കര്‍ശന നിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ. അതേ രാജ്യത്ത് തന്നെ മദ്യലഹരിയിലും മയക്കുമരുന്നിന്റെ ലഹരിയിയും കൊലപാതകങ്ങള്‍ ഉണ്ടാവുകയാണ്. നാല്‍പ്പത് വര്‍ഷത്തോളം തന്നെ പോറ്റി വളര്‍ത്തിയ അമ്മയെ വെടിവച്ച് കൊന്ന സൗദി യുവാവ് സോഷ്യല്‍ മീഡിയിയില്‍ നിറയുന്നു.
മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന ഈ കൊലപാതകത്തെ സോഷ്യല്‍ മീഡിയ അങ്ങേയറ്റം വിമര്‍ശിയ്ക്കുകയാണ്. സ്വബോധത്തോടെ ഒരാള്‍ക്കും അമ്മയെ ഇത്ര ക്രൂരമായി കൊലപ്പെടുത്താന്‍ കഴിയില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സൗദിയുടെ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത് ഇങ്ങനെ.

ശനിയാഴ്ച
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് റിയാദില്‍ വച്ച് യുവാവ് അമ്മയെ വെടിവച്ച് കൊന്നത്. വൃദ്ധയായ അമ്മയെ വെടിവച്ച ശേഷം അവര്‍ പിടയുന്നത് നോക്കി നിന്ന ശേഷമാണ് അറബി സ്ഥലത്ത് നിന്നും മുങ്ങിയത്.

ഒളിവിലാണ്
അറബിയെ പിടികൂടാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല

എങ്ങനെ കിട്ടി
യുവാവിന് എവിടെ നിന്ന് തോക്ക് കിട്ടി എന്നതിനെപ്പറ്റിയും അന്വേഷിയ്ക്കുന്നുണ്ട്

വധശിക്ഷയില്‍ കുറഞ്ഞത്
വധശിക്ഷയില്‍ കുറഞ്ഞതൊന്നും യുവാവിന് നല്‍കരുതെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം.












Click it and Unblock the Notifications