കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ ഇടത് തോളിലൂടെ കൈ ഇട്ട് യുവാവ് കാട്ടിയ പരാക്രമം,ദുബായില്‍ യുവതിയ്ക്ക് നേരിട്ട ദുരനുഭവം കാണൂ

  • By ജാനകി
Google Oneindia Malayalam News

ദുബായ്: ഇടത് തോളിലൂടെ അയാള്‍ താഴേയ്ക്ക് കൈ ഇട്ടപ്പോള്‍ അപ്രതീക്ഷിതമായ ഒരു ആക്രമണം യുവതി പ്രതീക്ഷിച്ചില്ല. അപ്രതീക്ഷിതമായി മോഷണത്തിനും മര്‍ദ്ദനത്തിനും ഇരയായ ഫിലിപ്പീന്‍സ് യുവതി ഇപ്പോഴും ഞെട്ടലിലാണ്. മാസങ്ങള്‍ക്ക് മുമ്പാണ് പാകിസ്താനിയായ യുവാവ് ഫിലിപ്പീന്‍സ് യുവതിയുടെ ഫോണ്‍ തട്ടിയെടുത്തത്.

അധ്യാപികയായ യുവതി മെട്രോ സ്‌റ്റേഷനിലേയ്ക്ക് പോകവെയാണ് ആക്രമിയ്ക്കപ്പെട്ടത്. യുവതിയുടെ പിന്നാലെ എത്തിയ യുവാവ് ഇടത് തോളിലൂടെ താഴേയ്ക്ക് കൈ ഇടുകയും വിദഗ്ദമായി മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. മോഷണം കൊണ്ടൊന്നും യുവാവിന്റെ പരാക്രമം അവസാനിച്ചില്ല...

ബഹളം വച്ചു

ബഹളം വച്ചു

നടുറോഡില്‍ ഉച്ചത്തില്‍ കരഞ്ഞ് ബഹളം വച്ച യുവതി സഹായം അഭ്യര്‍ത്ഥിയ്ക്കാനും തുടങ്ങി

തിരികെ

തിരികെ

യുവതിയുടെ കരച്ചില്‍ കേട്ടതും യുവാവ് അടുത്തേയ്ക്ക് വന്നു. പൊതിരെ തല്ലിയ ശേഷം വീണ്ടും ഓടി

ആളുകള്‍

ആളുകള്‍

യുവതിയുടെ സഹായത്തിന് ഒട്ടേറെപ്പേര്‍ എത്തി. 25കാരനായ പാകിസ്താനി മോഷ്ടാവിനെ കൈയ്യോടെ പിടികൂടി. ഇയാളാകട്ടേ മോഷണമുതല്‍ വലിച്ചെറിഞ്ഞു കളഞ്ഞു

വിധി

വിധി

കേസില്‍ വാദം കേട്ട കോടതി വിധി പറയുന്നത് മാര്‍ച്ച് 16ലേയ്ക്ക് മാറ്റി.

English summary
Man slaps Filipina after stealing mobile. Onlookers rush to apprehend him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X