ഒരേ സമയം അധ്യാപികയ്ക്ക് ഒന്നിലധികം കാമുകന്മാര്‍, സഹികെട്ട് ഒരു കാമുകന്‍ ചെയ്തത്...
കൊളംബോ: ഒരേ സമയം രണ്ട് കാമുകന്‍മാരുമായി പ്രണയത്തിലായ അധ്യാപികയെ ആദ്യ കാമുകന്‍ കൊല്ലാന്‍ ശ്രമിച്ചു. ബസ് കണ്ടക്ടറായ കാമുകനാണ് അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒരേ സമയം കണ്ടക്ടറേയും മറ്റൊരു അധ്യാപകനേയും പ്രണയിക്കുകയായിരുന്നു അധ്യാപിക.
ശ്രീലങ്കയിലെ അംപാറയിലാണ് സംഭവം നടന്നത്. സാരമായി പരിക്കേറ്റ അധ്യാപികയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ബസ് കണ്ടക്ടറുമായിട്ടായിരുന്നു അധ്യാപിക ആദ്യം പ്രണയത്തിലായത്. പിന്നീട് മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായും പ്രണയത്തിലായി.

ഒരേ സമയം പലരെ പ്രണയിക്കുന്ന അധ്യാപികയുടെ തനിനിറം മനസിലാക്കിയ ആദ്യ കാമുകന്‍ ഇവരെ സ്‌നേഹം നടിച്ച് വിജനമായ ഒരു പ്രദേശത്തേയ്ക്ക് എത്തിയ്ക്കുകയായിരുന്നു. ശേഷം തന്നെ വഞ്ചിച്ചതിന്റെ പ്രതികാരമായി അധ്യാപികയുടെ കഴുത്തറുത്തു. ശേഷം കണ്ടക്ടര്‍ ബസ് ഡ്രൈവറെ വിവരമറിയിച്ചു. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചതും അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചതും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications